Flash News

രാജ്യത്ത് ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്

November 10, 2019

Security-forces-in-Ayodhya-784x441ന്യൂദല്‍ഹി: അയോദ്ധ്യാക്കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാറിന് വിവിധ സുരക്ഷാ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘ഡാര്‍ക്ക് വെബ്’ എന്‍ക്രിപ്റ്റഡ് ചാനലിലൂടെ നടക്കുന്ന ആശയവിനിമയങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തുകയും സുരക്ഷാ നടപടികള്‍ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.  ന്യൂദല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.

മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ സുരക്ഷാ  ഏജന്‍സികളാണ് സര്‍ക്കാറിന് ജെയ്‌ഷെ ആക്രമണ സാധ്യതയെ കുറിച്ച് ഒരേ സമയം മുന്നറിയിപ്പ് നല്‍കിയത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഓരോ ഏജന്‍സികളും തനിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top