Flash News

മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് മാവോയിസ്‌റ്റുകൾ കേരള-തമിഴ്‌നാട്‌ അതിർത്തിയിൽ പിടിയിൽ

November 10, 2019

TH09MAOISTപാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മാവോവാദികൾക്ക് പരിശീലനം നൽകിയിരുന്ന ദീപക്, ശ്രീമതി എന്നിവരാണ് കേരള- തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നും തമിഴ്നാട് പോലീസിന്റെ പ്രത്യേക ദൌത്യസേനയുടെ പിടിയിലായത്. നാടൻ തോക്കുകളും സ്ഫോടക വസ്തുക്കളും ദീപക്കിൽ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും എസ്ടിഎഫ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന് കൈമാറും. തുടർനടപടികൾക്ക് ശേഷമായിരിക്കും ഇവരെ കേരള പോലീസിന് ലഭിക്കുക. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള പോലീസ്.

കഴിഞ്ഞ മാസം അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ ഏറ്റുമുട്ടൽ നടന്ന സമയത്ത് ഇരുവരും ഉണ്ടായിരുന്നുവെന്നും പശ്ചിമഘട്ടത്തിലെ മാവോവാദികൾക്ക് ഛത്തീസ്ഗഡ് സ്വദേശിയായ ദീപകാണ് പരിശീലനം നൽകിയിരുന്നതെന്നും പൊലീസ് പറയുന്നു. ഇത് സ്ഥിരീകരിക്കുന്ന ഫോട്ടോകളും ചിത്രങ്ങളും വീഡിയോകളും പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top