Flash News

വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി നാടക ശില്പശാല

November 11, 2019 , ടിഐസി തിരൂര്‍

PHOTO 1

തിരൂര്‍ പയ്യനങ്ങാടി ടിഐസി സെക്കണ്ടറി സ്കൂളില്‍ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ നാടക ശില്പശാലയില്‍ നിന്നും

തിരൂര്‍: പയ്യനങ്ങാടി ടി ഐ സി സെക്കണ്ടറി സ്കൂളില്‍ വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തില്‍ നാടക ശില്പശാല സംഘടിപ്പിച്ചു. തനത് വിദ്യഭ്യാസ സമ്പ്രദായത്തില്‍നിന്നും മാറി ചിന്തിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗാത്മക നാടക ശില്പശാല പുതിയ അനുഭവമായി മാറി. ഒരുമയോടെ മികവിലേക്ക് എന്ന ആശയമുയര്‍ത്തി നടത്തിയ പരിപാടി കുട്ടികള്‍ക്ക് ആടാനും പാടാനും അറിവുകള്‍ നേടാനുമുള്ള വേദിയായി മാറി. പ്രശസ്ത നാടകഹ്രസ്വചിത്ര അഭിനേതാക്കളായ കുമാര്‍ വള്ളിക്കുന്ന്, ആര്‍.കെ താനൂര്‍ തുടങ്ങിയവരാണ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കിയത്. കുട്ടികളുടെ സര്‍ഗാത്മക സാമൂഹിക ബൗദ്ധിക കഴിവുകളെ പുനര്‍ നിര്‍ണ്ണയിക്കുന്ന സമാന്തര കളിക്കൂട്ടമായ ക്രിയേറ്റീവ് ഡ്രാമ, നിശ്ചല ദൃശ്യം,
ഇം‌പ്രൊവൈസ്ഡ് ഡ്രാമ എന്നിവയായിരുന്നു ശില്പശാലയുടെ പ്രധാന ആകര്‍ഷണം. ക്ലാസുകള്‍ കഴിയുന്നതോടുകൂടി പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനും സാമൂഹ്യ ഇടപെടലിനുള്ള കഴിവ്, ആശയവിനിമയശേഷി, വിശാലമായ മാനവിക കാഴ്ച്ചപ്പാടുകള്‍, സാംസ്കാരിക സന്നദ്ധത, സഹകരണരീതി മുതലായവ കുട്ടികള്‍ക്ക് ലഭ്യമാകും. ഇത് ഭാവിയില്‍ അവരെ ഉയര്‍ന്ന തലത്തില്‍ എത്തിക്കാന്‍ സഹായിക്കും. മൂന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസുവരെയുള്ള കുട്ടികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.

സ്കൂള്‍ പ്രിന്‍സിപ്പള്‍ നജീപ് പി. പരീത് അധ്യക്ഷത വഹിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ എം.ടി ഹാരിസ് , അക്കാദമിക് കോഓര്‍ഡിനേറ്റര്‍ ടി. സന്ധ്യ ടീച്ചര്‍, എല്‍ പി ഹെഡ് റഷീദ മയ്സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാവേദി കണ്‍വീണര്‍ ലിനീഷ് സ്വാഗതവും പി. തെസ്നി നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top