Flash News

ഓക്‌ലഹോമ പോലീസ് ചീഫ് കൊല്ലപ്പെട്ടു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

November 12, 2019 , പി.പി. ചെറിയാന്‍

comp-1573501578ഓക്‌ലഹോമ: ഓക്‌ലഹോമ ടൗണ്‍ പോലീസ് ചീഫ് ലക്കി മില്ലര്‍ (44) ഫ്‌ളോറിഡയില്‍ പോലീസ് ട്രെയ്‌നിംഗ് റിട്രീറ്റ് സെന്ററില്‍ കൊല്ലപ്പെട്ടു. മറ്റൊരു പോലീസ് ഓഫീസറും സഹപ്രവര്‍ത്തകനുമായ മൈക്കിള്‍ നീലയെ (49) ചീഫിന്റെ വധവുമായി ബന്ധപ്പെട്ടു അറസ്റ്റിലായതായി എസ്‌കാംമ്പിയ കൗണ്ടി ഷെറിഫ് ഓഫീസര്‍ ആംബര്‍ സതര്‍ലാന്റ് അറിയിച്ചു.

2007 മുതല്‍ ഓ‌ക്‌ലഹോമ മാന്‍ഫോര്‍ഡ് പോലീസ് ചീഫായിരുന്ന ലക്കി മില്ലറും, സഹപ്രവര്‍ത്തകന്‍ മൈക്കിളും പോലീസ് ട്രെയ്‌നിംഗ് റിട്രീറ്റില്‍ പങ്കെടുക്കുവാനാണ് ഫ്‌ളോറിഡയില്‍ എത്തിയത്.

പെന്‍സക്കോല ബീച്ച് ഹില്‍ട്ടണ്‍ ഹോട്ടല്‍ റൂമിലാണ് മില്ലര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച (നവംബര്‍ 11) പോലീസ് കണ്ടെത്തിയത്. മരണ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകനായ മൈക്കിളുമായി ഉണ്ടായ അടിപിടിയിലാണ് പോലീസ് ചീഫ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. മൈക്കിളിനെതിരെ കൊലപാതകത്തിന് കേസ്സെടുത്തിട്ടുണ്ട് ഇയ്യാളെ പിന്നീട് എസ്‌കാംബിയ കൗണ്ടി ജയിലിലടച്ചു. ഡിസംബര്‍ 5 ന് കോടതിയില്‍ ഹാജരാക്കും.

കൊല്ലപ്പെട്ട പോലീസ് ചീഫിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.

ഈ സംഭവത്തില്‍ മാന്‍ഫോര്‍ഡ് മേയര്‍ ടയ്‌ലര്‍ ബട്ട്‌റം ഇരു കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top