Flash News

ഡാളസ്സില്‍ സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23ന്

November 12, 2019 , പി.പി. ചെറിയാന്‍

Spelling-Bee-642x410ഗാര്‍ലന്റ് (ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23 ശനിയാഴ്ച ബ്രോഡ്‌വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു.

ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ടു വരെ വിദ്യാര്‍ത്ഥികളെ ഗ്രേഡ് 1-2, ഗ്രേഡ് 3-5, ഗ്രേഡ് 6-8, ഗ്രേഡ് 9-12 എന്നീ
നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്സോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ് സംഘാടകര്‍ അറിയിച്ചു.

സിമി ജെജു (എജ്യുക്കേഷന്‍ ഡയറക്ടര്‍) 214 766 1850, ജോര്‍ജ് ജോസഫ് (ഐ.സി.ഇ.സി. സെക്രട്ടറി) 817 791 1775.

SpeechCompetition (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top