അശ്വതി: ഊഹകച്ചവടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. തേടിവന്ന സൗഭാഗ്യം സർവാത്മനാ സ്വീകരിക്കും.
ഭരണി: സുഹൃത്സഹായഗുണം ഉണ്ടാകും. യാത്രാക്ലേശത്താല്‍ നിശ്ചിതസമയത്ത് ഒരു കാര്യവും സാധിക്കുകയില്ല. സമകാലീന സംഭവങ്ങളോടു പ്രതികരിക്കും.
കാര്‍ത്തിക: പുത്രന്റെ അമിതചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വിതരണമേഖലയില്‍ ഉണർവ് ഉണ്ടാകും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും.
രോഹിണി: നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. പ്രവൃത്തി മണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികപുരോഗതി ഉണ്ടാകും.
മകയിരം: പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്തും. കര്‍മ മേഖലകളില്‍ ഉണർവ് ഉണ്ടാകും. വിരോധികളായിരുന്ന പലരും മിത്രങ്ങളായിത്തീരും.
തിരുവാതിര: ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതും. സൗഹൃദസംഭാഷണത്തിനു സാഹചര്യമുണ്ടാകും. കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കും.
പുണര്‍തം: കടം വീട്ടാനായി ഭൂമിവിൽക്കാന്‍ തയാറാകും. അസ്ഥാനത്തുള്ള വാക്കുകള്‍ അബദ്ധമായിത്തീരും. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും.
പൂയ്യം: വാഹനം മാറ്റിവാങ്ങാന്‍ തയാറാകും. ജലമേളയില്‍ പങ്കെടുക്കും. അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെടും. പ്രതികരണശേഷി വർധിക്കും.
ആയില്യം: വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. ഭക്ഷണസുഖക്കുറവിനാല് നിദ്രാഭംഗം അനുഭവപ്പെടും. ശുഭകര്മ്മങ്ങള്ക്കുള്ള യാത്രമാറ്റിവെക്കും.
മകം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പരിശ്രമസാഫല്യമുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള കാര്യങ്ങള്‍ സാധിക്കും.
പൂരം: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും പ്രവര്‍ത്തനവൈകല്യം പരിഹരിക്കാന്‍ വിദഗ്ധോപദേശം തേടും. ആത്മവിശ്വാസം വർധിക്കും.
ഉത്രം: വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നല്‍കും. ഊഹകച്ചവടത്തില്‍ വിജയിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.
അത്തം: സജീവസാന്നിധ്യത്തില്‍ സര്‍വകാര്യവിജയമുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം. ദാമ്പത്യസൗഖ്യം ഉണ്ടാകും.
ചിത്തിര: പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും. പിതൃസ്വത്ത് വിൽപ്പന ചെയ്യാന്‍ തീരുമാനിക്കും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും.
ചോതി: കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാനിടവരും. മാതൃപിതൃസംരക്ഷണം ആശ്വാസമുണ്ടാക്കും.
വിശാഖം: ശമ്പളവർധനവ് മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വർധിക്കും. നറുക്കെടുപ്പില്‍ വിജയിക്കും.
അനിഴം: സമ്മാനപദ്ധതികളില്‍ വിജയിക്കും. ആഗ്രഹസാഫല്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. മനസന്തോഷമുണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.
തൃക്കേട്ട: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ഈശ്വര ആരാധനാകളാല് മാനസിക സംഘര്‍ഷത്തിനു കുറവു തോന്നും. വ്യവസ്ഥകള്‍ പാലിക്കും.
മൂലം: ബന്ധുവിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും. സുകൃതകര്മ്മങ്ങള്ക്കും ധര്‍മ്മപ്രവൃത്തികള്‍ക്കും സർവാത്മനാ സഹകരിക്കും. ആഗ്രഹസാഫല്യമുണ്ടാകും.
പൂരാടം: അവ്യക്തമായ കാരണങ്ങള്‍ക്ക് അന്യരെ സംശയിക്കുന്നത് ഉപേക്ഷിക്കണം. വാതപ്രമേഹ രോഗങ്ങള്‍ വർധിക്കും. ആത്മധൈര്യം കുറയും.
ഉത്രാടം: ആഗ്രഹിച്ച പദവി ലഭിക്കും. ആത്മവിശ്വാസവും ഓര്‍മ്മശക്തിയും പ്രവര്‍ത്തനക്ഷമതയും നിഷ്കര്‍ഷയും വർധിക്കും. മത്സരങ്ങളില്‍ വിജയിക്കും.
തിരുവോണം: താരതമ്യേന കുറഞ്ഞവിലയ്ക്ക് ഭൂമിവാങ്ങാനിടവരും. സാങ്കേതികകാരണങ്ങളാല്‍ യാത്രമാറ്റിവെക്കും. മഹദ്വ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും.
അവിട്ടം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പ്രാധാന്യമുള്ളവരുടെ ആശയങ്ങള്‍ അനുസരിക്കും. വ്യവസ്ഥകള്‍ പരിഗണിക്കും. സാമ്പത്തികസ്ഥിതി വർധിക്കും.
ചതയം: പ്രവര്‍ത്തനരഹിതമായ സ്ഥാപനം വിൽപ്പനചെയ്യും. അവ്യക്തമായ പണമിടപാടുകളില്‍ നിന്നും പിന്മാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.
പൂരോരുട്ടാതി: വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. അഹംഭാവം ഉപേക്ഷിക്കണം. മാര്‍ഗതടസങ്ങളാല്‍ മനോവിഷമമുണ്ടാകും.
ഉത്രട്ടാതി: ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. പ്രലോഭനങ്ങളില്‍ അകപ്പെടരുത്.
രേവതി: അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കാര്യങ്ങള്‍ പ്രതികൂലമാകും. വാതനാഡീ രോഗങ്ങള്‍ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങും. ഓര്‍മ്മശക്തി കുറയും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply