Flash News

വടക്കാങ്ങരയിലെ വയോജന സംഗമം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും

November 12, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG-20191112-WA0038-1വടക്കാങ്ങര: മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന ആറ്, ഏഴ് വാര്‍ഡുകളിലെ 55 വയസ്സിന് മുകളിലുള്ളവരുടെ സംഗമം ‘വയോജന സംഗമം’ നവംബര്‍ 17 ഞായറാഴ്ച വിപുലമായ പരിപാടികളോടെ വടക്കാങ്ങര എന്‍.എ.ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് സംഗമം ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ വയോജനങ്ങളുമായി സംവദിക്കും.

ആറ്, ഏഴ് വാര്‍ഡുകളില്‍ നിന്നും 75 വയസ്സ് പൂര്‍ത്തിയാക്കിയവരെ ആദരിക്കും. വയോജനങ്ങളുടെ കലാപരിപാടികള്‍ കൊണ്ട് ധന്യമാകുന്ന സംഗമം കാലത്ത് 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിക്കും.

സംഗമത്തിന്‍റെ നടത്തിപ്പിനായി എ.ടി മുഹമ്മദ് ചെയര്‍മാനും ആറാം വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. കെ ജാബിര്‍, അലവികുട്ടി അറക്കല്‍ (വൈസ് ചെയര്‍മാന്‍), കെ.പി ബഷീര്‍, സക്കീര്‍ കരുവാട്ടില്‍ (അസി. കണ്‍വീനര്‍), അനസ് കെ (ഉപദേശകം), ഹന്‍ഷില (പ്രോഗ്രാം), സി.പി മുഹമ്മദലി (ഭക്ഷണം), അബ്ദുറസാഖ് ടി (സാമ്പത്തികം), അലവിക്കുട്ടി എ (പ്രചരണം), കുഞ്ഞവറ പി.കെ (സൗണ്ട് & അക്കമഡേഷന്‍), റബീ ഹുസൈന്‍ തങ്ങള്‍ (മീഡിയ), സുധീര്‍ സി.കെ (ആദരം), എസ്.എം അബ്ദുല്ല (ഗസ്റ്റ് മാനേജ്മെന്‍റ്), വി.പി ബഷീര്‍ (വൊളണ്ടിയര്‍), റസിയ പാലക്കല്‍ (കലാപരിപാടി) എന്നിവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

IMG-20191112-WA0038


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top