Flash News

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന്‌ ഗവര്‍ണറുടെ ശുപാര്‍ശ; ശിവസേന സുപ്രീം കോടതിയിലേക്ക്‌

November 12, 2019 , .

ffdമുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍പ്പെട്ടുഴലവേ, രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണി വരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 20 ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു പാര്‍ട്ടിയ്ക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു.

sivaരാഷ്ട്രപതി ഭരണത്തിന് തീരുമാനമായാല്‍ ശിവസേന സുപ്രീം കോടതിയെ സമീപിക്കും. ശുപാര്‍ശയ്‌ക്കെതിരെ ഹര്‍ജി നല്‍കാനാണ് നീക്കം. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശിവസേനയ്ക്ക് വേണ്ടി ഹാജരായേക്കും.

അതേസമയം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ നല്‍കി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ യോഗത്തിന് ശേഷം ബ്രിക്‌സ് ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക് പോകുകയും ചെയ്തു. പഞ്ചാബ് സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

modi-5-1140x641ഭൂരിപക്ഷം തെളിയിക്കുന്നതിന് എന്‍സിപിക്ക് നല്‍കിയ 24 മണിക്കൂര്‍ സമയം അവസാനിക്കുന്നതിന് മുമ്പായിട്ടാണ് ഗവര്‍ണറും കേന്ദ്ര മന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പിന്‍വാങ്ങിയതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. അനുവദിച്ച 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനക്കായിരുന്നില്ല.

കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും നിരസിച്ച്‌ക്കൊണ്ട് ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് എന്‍സിപിക്ക് നല്‍കിയ സമയം അവസാനിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍സിപിയും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ശിവസേനയെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നേതൃത്വം വിമുഖ കാണിക്കുന്നതാണ് എന്‍സിപിയെ അനിശ്ചിതത്വത്തിലാക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top