Flash News

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

November 12, 2019

yytകൊച്ചി: മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലീസുകാര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാല് മൃതദേഹങ്ങളും സംസ്‌കരിക്കാനും ഹൈക്കോടതി അനുമതി നല്‍കി.

അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് തന്നെയാണ്. സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു

മാവോയിസ്റ്റുകളെ കൊന്ന കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസുകാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top