മലയാള സിനിമ സംഗീത പ്രേമികൾ എന്നും നെഞ്ചിലേറ്റുന്ന ഗാനമാണ് മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം . അന്നും ഇന്നും ജനങ്ങളുടെ ഇടയിൽ ഗാനം സൂപ്പർ ഹിറ്റാണ്. യേശുദാസും ചിത്രം ചേർന്ന് ആലപിച്ച ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. മലയാളത്തിൽ മിക്ക ഗായകരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഹമ്മദ് സുല്‍ത്താന്‍ അല്‍മൈമാനി എന്ന സൗദി യുവഗായകനാണ്.
റിയാദില്‍ നടന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണ് സംഭവം. വേദിയില്‍ ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ എന്ന പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു ചിത്ര. സദസ് എല്ലാം മറന്ന് അതില്‍ മുഴുകിയിരിക്കുകയുമായിരുന്നു. ഈ സമയത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഹമ്മദ് സുല്‍ത്താന്റെ എന്‍ട്രി. ‘തോം തോം തോം’ എന്ന അനുപല്ലവിയുമായി വേദിയിലെത്തിയ അഹമ്മദ് സുല്‍ത്താന്‍ അറബ് ചുവയില്‍ ബാക്കി കൂടി പാടിയതോടെ സദസ് അദ്ദേഹത്തെ നെഞ്ചേറ്റി. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ‘വൈഷ്ണവ ജനതോ’ എന്ന പൗരാണിക ഹിന്ദു ഭജന്‍ പാടി നേരത്തെ തന്നെ വൈറല്‍ താരമായി മാറിയിട്ടുണ്ട് അഹമ്മദ് സുല്‍ത്താന്‍.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply