Flash News

ഇന്നത്തെ നക്ഷത്ര ഫലം (നവംബര്‍ 14, 2019)

November 14, 2019

astrology_tv_yearly_horoscopeഅശ്വതി: സ്വന്തം കഴിവുകേടുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കും. വ്യക്തമായ രേഖകള്‍ വാങ്ങാതെ പണം കടം കൊടുക്കരുത്. വിപരീതചിന്തകള്‍ ഉപേക്ഷിക്കും.

ഭരണി: സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. സ്വസ്ഥതയും സമാധാനവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും.

കാര്‍ത്തിക: അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. രക്തക്കുറവിനാല്‍ അബോധാവസ്ഥക്കു യോഗമുണ്ട്. പ്രയത്നിക്കുന്നതിന്‍റെ ഫലം അന്യര്‍ക്ക് അനുഭവപ്പെടും.

രോഹിണി: പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. വിവാദങ്ങളെ അതിജീവിക്കും.

മകയിരം: ജന്മനാട്ടിലെ ആരാധനാലയത്തില്‍ <ദര്‍ശനം നടത്തും. വാഹനം മാറ്റിവാങ്ങാന്‍ തയാറാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

തിരുവാതിര: അര്‍ത്ഥപൂര്‍ണമായ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ബന്ധുക്കളോടൊപ്പം പുണ്യതീര്‍ത്ഥയാത്ര പുറപ്പെടും. പരിശ്രമങ്ങള്‍ വിജയിക്കും.

പുണര്‍തം: ചെറിയതോതില്‍ ശസ്ത്രക്രിയ വേണ്ടിവരും. കടം കൊടുക്കുക ജാമ്യം നില്‍ക്കുക എന്നിവ അരുത്. പുതിയ ഒരുപ്രവര്‍ത്തനങ്ങളും തുടങ്ങരുത്.

പൂയ്യം: പുതിയ ഗൃഹം വാങ്ങാന്‍ തയാറാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യവസ്ഥകള്‍ പാലിക്കും. പദ്ധതികള്‍ വിജയിക്കും.

ആയില്യം: സംഘടിതശ്രമങ്ങള്‍ വിജയിക്കും. പാരിതോഷികം സന്തോഷപൂര്‍വം സ്വീകരിക്കും. ശമ്പളവര്‍ധനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിക്കും.

മകം: ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും.

പൂരം: അറിവ് സമ്പാദിക്കാന്‍ അവസരമുണ്ടാകും. വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും. ഓര്‍മ്മശക്തിയും ഉത്സാഹവും വർധിക്കും.

ഉത്രം: പരിശ്രമങ്ങള്‍ക്ക് ഫലം കുറയും. വിപരീതചിന്തകള്‍ ഉപേക്ഷിക്കണം. ഓര്‍മ്മ ശക്തികുറയും. അസുഖങ്ങളാല്‍ അവധിയെടുക്കും.

അത്തം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. മനസമാധാനവും സന്താനസംരക്ഷണവും ഉണ്ടാകും. ചര്‍ച്ചകള്‍ വിജയിക്കും.

ചിത്തിര: ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. യാത്രാക്ലേശത്താല്‍ യാത്ര ഉപേക്ഷിക്കും. ആരാധനാലയദര്‍ശനത്താല്‍ മനസമാധാനമുണ്ടാകും.

ചോതി: പൂർവികസ്വത്തില്‍ ഗൃഹനിര്‍മ്മാണം തുടങ്ങിവെക്കും. പരിധിയില്‍ക്കവിഞ്ഞ ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.

വിശാഖം: സംഘടിതശ്രമങ്ങള്‍ വിജയിക്കും. ആസൂത്രിതപദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും. മത്സരരംഗങ്ങളില്‍ പരാജയമുണ്ടാകും.

അനിഴം: അഭിമാനം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചക്കു തയാറാകും. ദമ്പതികള്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും.

തൃക്കേട്ട: പുതിയ പ്രവര്‍ത്തനശൈലി അവലംബിക്കും. വിതരണവിപണന മേഖലകള്‍ പുഷ്ഠിപ്പെടും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടാനവസരമുണ്ടാകും.

മൂലം: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.

പൂരാടം: പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വനൽകാനിടവരും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തും.

ഉത്രാടം: സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ആശ്വാസത്തിനു വഴിയൊരുക്കും. അനുബന്ധവ്യാപാരം തുടങ്ങും. മംഗളവേളകളില്‍ പങ്കെടുക്കും.

തിരുവോണം: മംഗളവേളകളില്‍ പങ്കെടുക്കും. സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. പുതിയ കരാറുജോലി ഏറ്റെടുക്കും.

അവിട്ടം: സൗമ്യസമീപനത്താല്‍ സര്‍വകാര്യ വിജയമുണ്ടാകും. ആദരണീയരായവരുടെ കൂട്ടത്തില്‍ സ്ഥാനം ലഭിക്കും. പരിശ്രമസാഫല്യമുണ്ടാകും.

ചതയം: അമിതാവേശം ഉപേക്ഷിക്കണം. ചര്‍ച്ചകള്‍ പൂര്‍ണതയുണ്ടാവുകയില്ല. സഹോദരന് സാമ്പത്തികസഹായം ചെയ്യാനിടവരും.

പൂരോരുട്ടാതി: അര്‍ഹമായ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കും. കര്‍മ്മമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികവരുമാനം ഉണ്ടാകും.

ഉത്രട്ടാതി: ഔചിത്യമുള്ള സമീപനശൈലി അവലംബിക്കും. വിദ്യാർഥികള്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും. ക്ലേശകരമായ സാഹചര്യങ്ങളെ തരണം ചെയ്യും.

രേവതി: അന്യരുടെ ഉയര്‍ച്ചയില്‍ സന്തോഷമുണ്ടാകും. സഹപ്രവര്‍ത്തകരുടെ ജോലികൂടി ചെയ്യേണ്ടതായിവരും. അന്ധവിശ്വാസം കുറയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top