Flash News

ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന്റെ കാലാവധി 4 ദിവസം കുറച്ചു

November 14, 2019 , .

download_96മുംബൈ: റിലയന്‍സ് ജിയോ 149 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ പരിഷ്‌കരിച്ചു. മുൻപുണ്ടായിരുന്ന കാലാവധിയിൽ കുറവു വരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. പ്രതിദിനം 1.5 ജി.ബി ഡാറ്റ പ്രകാരം 28 ദിവസത്തേക്ക് 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. എന്നാൽ പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. എന്നാൽ പ്രതിദിനം 1.5 ജി.ബി ഡാറ്റ പ്രകാരം തന്നെ 24 ദിവസത്തേക്ക് 36 ജി.ബി ഡാറ്റ ഉപയോഗിക്കാം. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനിറ്റ് സൗജന്യവും ഇതോടൊപ്പം ലഭിക്കും. ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാം. ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്.

ജിയോയുടെ 198 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസം കാലാവധി ലഭിക്കും. 28 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റ നിരക്കിൽ 56 ജി.ബി ഡാറ്റയും ലഭിക്കും. അതേസമയം, ജിയോയുമായി മത്സരത്തിലുള്ള ടെലികോം കമ്പനിയുടെ സമാന പ്ലാനിന് 222 രൂപയാണ് ചാർജ്ജ്.  28 ദിവസം കാലാവധി ലഭിക്കും. പ്രതിദിനം 2  ജി.ബി ഡാറ്റ പ്രകാരം  28 ദിവസത്തേക്ക് 56 ജി.ബി ഡാറ്റയും ലഭിക്കും. ജിയോയുടെതല്ലാത്ത നമ്പറുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യ കോളുകളും വിളിക്കാം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top