വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വെകീട്ട് 8.30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാെ ഐപി നെറ്റ്വര്‍ക്കിലും) സംപ്രേക്ഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.
അമേരിക്കയില്‍ വെറ്ററന്‍സ് ഡേ പ്രമാണിച്ച് വിവിധ നഗരങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു. എച്ച് 4 വിസയില്‍ ജോലി ചെയ്യാന്‍ അനുമതി നല്കിയ കോടതി വിധി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അനുകൂലമാകും.
ഡിസ്നിയുടെ ബ്ലോക്ക്ബസ്റ്റര്‍ ‘ഫ്രോസണ്‍ 2’ പ്രദര്‍ശനത്തിന് എത്തുന്നു.
പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി കാനഡയിലെ മിസ്സിസാഗയിലെ നൂപുര ക്രിയേഷന്‍സ് അവതരിപ്പിച്ച ‘അവനി’ നൃത്ത സന്ധ്യ ഹൃദ്യമായി.
അന്ത്യോക്യന്‍ പാത്രിയാക്കിസ് മാര്‍ ഇഗ്നേഷ്യസ് അപ്രേമിനു ഹ്യൂസ്റ്റണില്‍ വന്‍ സ്വീകരണം.
മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ ഹ്യൂസ്റ്റണ്‍ മാഗിന്റെ ആഭിമുഖ്യത്തില്‍ ‘പൂരം’ സ്റ്റേജ് ഷോ നിറഞ്ഞ സദസ്സില്‍ നടന്നു.
ഈ ആഴ്ചയിലെ അതിഥി സുരാജ് വെഞ്ഞാറമ്മൂട്.
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply