Flash News

16-ാം ജന്മദിനത്തില്‍ സഹപാഠികളുടെ ഘാതകനായ വിദ്യാര്‍ത്ഥി ശാന്തനും സൗമ്യശീലനുമായിരുന്നെന്ന് അദ്ധ്യാപകര്‍

November 15, 2019 , പി.പി. ചെറിയാന്‍

1-Saugus-High-School-shooting-hugസാന്റാ ക്ലാരിറ്റ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയ സൗഗസ് സ്‌കൂളില്‍ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ സഹപാഠികള്‍ക്ക് നേരെ വെടിവെച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥി ശാന്തനും, സൗമ്യശീലനും, മിടുക്കനുമായ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് കൂട്ടുകാരും, അദ്ധ്യാപകരും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു. 16-ാം ജന്മദിനത്തില്‍ ഇങ്ങനെയൊരു ഭീകരകൃത്യത്തിന് എന്തായിരുന്നു പ്രേരണ നല്‍കിയതെന്ന് വ്യക്തമല്ലെന്നും അവര്‍ പറയുന്നു.

യൂറോപ്യന്‍ ഹിസ്റ്ററിയിലും ഊര്‍ജ്ജ തന്ത്രത്തിലും പ്രത്യേക പഠനം നടത്തിയിരുന്ന ഈ പതിനാറുകാരന്‍ സംഭവം നടക്കുന്നതിന് തലേ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമിട്ടിരുന്നു. “നാളെ ഇവിടെ ചില തമാശകള്‍ നടക്കുമെന്നായിരുന്നു” അത്. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയ പരിശോധിച്ചവരാണ് ഈ സന്ദേശം കണ്ടെത്തിയത്.

.45 കാലിബര്‍ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ആറ് റൗണ്ട് വെടിയുതിര്‍ത്തതില്‍ അഞ്ച് വെടിയുണ്ട സഹപാഠികള്‍ക്ക് നേരെ ചീറി പാഞ്ഞപ്പോള്‍ പതിനാറും പതിനാലും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു വീഴുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറാമത്തെ വെടിയുണ്ട സ്വന്തം തലക്ക് നേരെ പ്രയോഗിച്ച വിദ്യാര്‍ത്ഥിയേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സാന്റാ ക്ലാരായിലെ ലീഫി സ്ട്രീറ്റില്‍ മാതാവിനോടൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. രണ്ടു വര്‍ഷം മുമ്പ് പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മരണത്തിന് മുമ്പ് മാതാവുമായുണ്ടായ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു.

വീടും പരിസരവും അരിച്ചു പെറുക്കിയ പോലീസിന് വെടിവെപ്പിന് കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.

2-Dead-Several-Hurt-In-Shooting-At-Calif-High-School-Suspect-In-Grave-Condition-779337123-1573770625 18-Saugus-High-School-shooting 38ec939b3429bbfa54cb18416ba3bfd8 EJWSV87U8AAD2Hl -Saugus-High-School-shooting student-opens-fire-in-california-high-school-killing-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top