Flash News

കള്ളക്കടത്തുകാരന്റെ വീട്ടില്‍ കേരള സര്‍‌വ്വകലാശാലയുടെ സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍; ഡിആര്‍‌ഐയുടെ അന്വേഷണം തുടരുന്നു

November 15, 2019

image_12തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍! സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഈ വർഷം ജൂൺ 14-ന് വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക്‌ലിസ്റ്റുകള്‍ ലഭിച്ചത്. ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക്‌ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. ഡി.ആർ.ഐ.യുടെ ചോദ്യം ചെയ്യലിൽ മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിഷ്ണുവില്‍ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാൽ മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നറിയാത്തതിനാൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് ഡിആര്‍ഐ .കത്ത് നല്‍കും. മാര്‍ക്ക് ലിസ്റ്റുകള്‍ ഇപ്പോൾ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ കയ്യിലാണ് ഉള്ളത്.

720 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ വിഷ്ണു സോമസുന്ദരം ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top