Flash News

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം

November 15, 2019

88103-sabariതിരുവനന്തപുരം: ശബരിമല വിഷയത്തിൽ 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്. അഡ്വക്കേറ്റ്‌ ജനറൽ ഇത്തരമൊരു നിയമോപദേശം സര്‍ക്കാറിന് നല്‍കിയെന്നാണ് സൂചന.

2018 സെപ്റ്റംബര്‍ 28-ലെ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രീം കോടതി. ഈ സാഹചര്യത്തിൽ 2018 സെപ്റ്റംബര്‍ 28-ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. വിശാലബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് തൽക്കാലം യുവതികളെ പ്രവേശിപ്പിക്കണ്ടെന്നാണ് സർക്കാർ തലത്തിലെ ധാരണ എന്നറിയുന്നു. വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിടുക്കപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നും സൂചനയുണ്ട്.

ഇക്കാര്യത്തിൽ ഇന്ന് അഡ്വക്കേറ്റ്‌ ജനറല്‍ മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍.കെ. ജയകുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും.

നവംബർ 17 ന് മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയില്‍ സംഘർഷം ഒഴിവാക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇത്തവണ തൃപ്തി ദേശായി അടക്കം 30 ഓളം യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് നിയമപരമായ പിന്‍ബലം ആവശ്യമാണ്.

Sabarimala-Row-1കൂടാതെ, ശബരിമലയിലേക്ക് വരനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചിരുന്നു.

പൊലീസ് സംരക്ഷണത്തില്‍ സ്ത്രീകളെ പ്രത്യേകം ശബരിമല സന്ദര്‍ശനത്തിന് എത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സംരക്ഷണം വേണ്ട സ്ത്രീകള്‍ കോടതി ഉത്തരവുമായി എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് പോലും ഭിന്നാഭിപ്രായമാണുള്ളതെന്നും സുപ്രീം കോടതി തന്നെയാണ് വിഷയത്തില്‍ വ്യക്തത നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സംരക്ഷണം വേണ്ട സ്ത്രീകല്‍ കോടതി ഉത്തരവുമായി എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് പോലും ഭിന്നാഭിപ്രായമാണുള്ളതെന്നും സുപ്രീം കോടതി തന്നെയാണ് വിഷയത്തില്‍ വ്യക്തത നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമല എന്നത് തുടക്കം മുതലുള്ള സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നായിരുന്നു വിധി വരുന്നതിനു മുന്‍പുള്ള സര്‍ക്കാര്‍ നിലപാട്.

വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച്‌ പരമോന്നത നീതിപീഡത്തിന്‍റെ വിധി അംഗീകരിക്കുമെന്നും അത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top