Flash News

വടക്കാങ്ങരയുടെ ചരിത്ര സംഗമമായി വയോജകരുടെ ഒത്തുചേരല്‍

November 17, 2019 , റബീ ഹുസൈന്‍ തങ്ങള്‍

ഫോട്ടോ 01A

മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് 6,7 വാര്‍ഡുകളിലെ വയോജകാരുടെ ഒത്തു ചേരല്‍ ‘സ്നേഹ സംഗമം’ വടക്കാങ്ങരയില്‍ മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര: മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് 6,7 വാര്‍ഡുകളിലെ വയോജകാരുടെ ഒത്തു ചേരല്‍ ‘സ്നേഹ സംഗമം’ വടക്കാങ്ങരയുടെ ചരിത്രത്തില്‍ വ്യത്യസ്തമായ സംഗമമായി മാറി. വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂനിറ്റ് എന്‍.എ.ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ 01Bസ്വാഗത സംഘം ചെയര്‍മാന്‍ എ.ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല ട്രഷറര്‍ എ ഫാറൂഖ് എന്നിവര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം പ്രസിഡന്‍റ് ഖാദര്‍ അങ്ങാടിപ്പുറം, പൊന്നക്കാട്ട് പറമ്പില്‍ വേലായുധന്‍, യു.പു മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു.

എസ്.എം അബ്ദുല്ല ഗാനമാലപിച്ചു. രിദ & പാര്‍ട്ടി സ്വാഗതവും, ഹന & പാര്‍ട്ടി പ്രാര്‍ഥനയും നിര്‍വഹിച്ചു.

ആറാം വാര്‍ഡ് അംഗം ഹന്‍ഷില പട്ടാക്കല്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ സക്കീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വയോജകരുടെ കലാപരിപാടികളും അരങ്ങേറി.

ഫോട്ടോ 02

മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് 6,7 വാര്‍ഡുകളിലെ വയോജകാരുടെ ഒത്തു ചേരല്‍ ‘സ്നേഹ സംഗമം’ വടക്കാങ്ങരയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് സദസ്സിലേക്കിറങ്ങിയപ്പോള്‍

ഫോട്ടോ 03

മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് 6,7 വാര്‍ഡുകളിലെ വയോജകാരുടെ ഒത്തു ചേരല്‍ ‘സ്നേഹ സംഗമം’ വടക്കാങ്ങരയില്‍ മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് പ്രായം കൂടിയ വയോജകയെ ആദരിക്കുന്നു



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top