Flash News

എല്ലാവര്‍ക്കും ഒരേ ദിവസം ശമ്പളം; നിയമം നടപ്പിലാക്കുമെന്ന് കേന്ദ്രം

November 17, 2019

images_154ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഒരേ ദിവസം വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത തൊഴില്‍ സമയവും സ്ഥിരവരുമാനവുമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ‘ഒരു രാജ്യം, ഒരു ശമ്പളദിനം’ സംവിധാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കൊണ്ടുവരുന്ന ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്, വേജസ് കോഡ് എന്നിവയുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കെല്ലാം ഓരോ മാസവും നിശ്ചിത ദിവസം ശമ്പളം ലഭിക്കും. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നുവെന്നുറപ്പാക്കാനാണ് ഇതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗവാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top