Flash News

ഇന്നത്തെ നക്ഷത്ര ഫലം (നവംബര്‍ 17, 2019)

November 17, 2019

vzodiacഅശ്വതി: വിശ്വാസ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും. ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കും.

ഭരണി: പൂര്‍ണതയുള്ള പദ്ധതികള്‍ പരിഗണിക്കപ്പെടും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്താല്‍ ആശ്വാസം തോന്നും. ഉത്തരവാദിത്ത്വങ്ങള്‍ വർധിക്കും.

കാര്‍ത്തിക: മത്സരരംഗങ്ങളില്‍ വിജയിക്കും. സഹപാഠികളോടൊപ്പം വിനോദയാത്ര പുറപ്പെടും. ഉത്സാഹത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും.

രോഹിണി: അവധിയാണെങ്കിലും ജോലി ചെയ്യേണ്ടതായി വരും. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.

മകയിരം: മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കും. പൂര്‍വ്വീകസ്വത്ത് വിൽക്കാന്‍ തയാറാകും. പഠിച്ച വിഷയത്തോടനുബന്ധമായി ഉദ്യോഗം ലഭിക്കും.

തിരുവാതിര: സ്വന്തം ഉത്തരവാദിത്ത്വങ്ങള്‍ മറ്റുള്ളവരെ ഏൽപ്പിക്കരുത്. അപൂര്‍ണമായ പദ്ധതികള്‍ തിരസ്ക്കരിക്കപ്പെടും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

പുണര്‍തം: കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ഉദ്യോഗത്തിന് സ്ഥാനക്കയറ്റമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

പൂയ്യം: ഉദാസീനമനോഭാവം ഉപേക്ഷിക്കും. ജീവിത പങ്കാളിയില്‍ നിന്നും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്ന ആശയങ്ങള്‍ സ്വീകരിക്കും. മത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങും.

ആയില്യം: ആത്മവിശ്വാസം കുറയും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. വിദേശ ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ട്. മദ്ധ്യസ്ഥതയ്ക്കു പോകരുത്.

മകം: ചര്‍ച്ചകള്‍ വിജയിക്കും. ദൗത്യങ്ങള്‍ പൂര്‍ണത കൈവരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ബന്ധുസഹായമുണ്ടാകും.

പൂരം: അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടി വരും. ചര്‍ച്ചകള്‍ പരാജയപ്പെടും. ഊഹക്കച്ചവടത്തില്‍ പണം നഷ്ടമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കുകയില്ല.

ഉത്രം: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്താല്‍ മനസമാധാനമുണ്ടാകും.

അത്തം: ചര്‍ച്ചകള്‍ പൂര്‍ണതയുണ്ടാവുകയില്ല. ആത്മവിശ്വാസം കുറയും. അനുകൂലമായിരുന്ന പല അവസരങ്ങളും നഷ്ടപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും.

ചിത്തിര: അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തും. ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വ്യവസ്ഥകള്‍ പാലിക്കും.

ചോതി: പുത്ര പൗത്രാദിസൗഖ്യത്താല്‍ ആത്മസംതൃപ്തിയുണ്ടാകും. പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകളാല്‍ സമാധാനമുണ്ടാകും. ധര്‍മ്മപ്രവര്‍ത്തികള്‍ക്കും പുണ്യപ്രവര്‍ത്തികള്‍ക്കും സര്‍വ്വാത്മനാ സഹകരിക്കും.

വിശാഖം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വരവും ചെലവും തുല്യമായിരിക്കും. പുതിയ കരാറു ജോലികള്‍ ഏറ്റെടുക്കും.

അനിഴം: കാര്യകാരണസഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് അനുമതി ലഭിക്കും. പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും.

തൃക്കേട്ട: ഉപരിപഠനത്തിനു ചേരുവാനവസരമുണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കും. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ഉദിക്കും.

മൂലം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിജ്ഞാനപ്രദമായ ആശയങ്ങള്‍ കൈമാറും. വ്യവസ്ഥകള്‍ പാലിക്കും.

പൂരാടം: സംയുക്തസംരംഭത്തില്‍ നിന്നും ഒഴിഞ്ഞുമാറി പുതിയ വ്യാപാരം തുടങ്ങും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. കാര്യനിര്‍വ്വഹണശക്തി വർധിക്കും.

ഉത്രാടം: ചെലവുകള്‍ക്കു നിയന്ത്രണം വേണ്ടിവരും. വസ്ത്രാഭരണസുഗന്ധദ്രവ്യങ്ങള്‍ക്ക് അധികച്ചെലവ് ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കുകയില്ല.

തിരുവോണം: പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. സന്താനസൗഖ്യമുണ്ടാകും. ഓര്‍മ്മശക്തി വർധിക്കും. മത്സരങ്ങളില്‍ വിജയിക്കും.

അവിട്ടം: കുടുംബത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കും. സ്തുത്യാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കും. ആഗ്രഹങ്ങള്‍ സാധിക്കും. ആത്മവിശ്വാസം വർധിക്കും.

ചതയം: വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും. സന്താന സൗഖ്യമുണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും. വിദേശയാത്രയ്ക്കു അനുമതി ലഭിക്കും.

പൂരോരുട്ടാതി: ഔദ്യോഗികമായി ചുമതലകള്‍ വർധിക്കും. സേവനസാമര്‍ത്ഥ്യത്താല്‍ പ്രകീര്‍ത്തിയുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

ഉത്രട്ടാതി: സംയുക്തസംരംഭത്തില്‍ നിന്നും ഒഴിഞ്ഞുമാറി പുതിയ വ്യാപാരം തുടങ്ങും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വ്യവസ്ഥകള്‍ പാലിക്കും.

രേവതി: ഈശ്വരപ്രാര്‍ത്ഥകളാല്‍ മനസമാധാനമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. ഉല്ലാസ-വിനോദയാത്ര പുറപ്പെടും. മംഗളവേളയില്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top