Flash News

ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണം: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

November 18, 2019

iujന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എന്‍കെ പ്രേമചന്ദ്രനാണ് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

അതേസമയം ഇന്ന് ആരോപണവിധേയരായ അധ്യാപകരെ അന്വോഷണ സംഘം ചോദ്യം ചെയ്യും. ഫാത്തിമയുടെ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരെയാണ് ചോദ്യം ചെയ്യുക. കേസ് അന്വേഷിക്കുന്ന ഐജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നത്. എവിടെ വെച്ചാണ് ഇവരെ ചോദ്യം ചെയ്യുക എന്നത് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇവരോട് ഐഐടി ക്യാമ്പസ് വിട്ട് പോകരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. രാവിലെ പത്ത് മണിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top