Flash News

കെഎസ്എ അംഗന സൂപ്പര്‍ വുമണ്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

November 18, 2019 , ഷക്കീബ് കൊളക്കാടന്‍

angana

കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ്‌ ജേതാക്കള്‍ ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിതിനൊപ്പം

റിയാദ്: സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ഫ്രണ്ട്സ് ക്രിയേഷന്‍സ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ‘കെഎസ്എ അംഗന സൂപ്പര്‍ വുമണ്‍ എക്സലന്‍സ്’ അവാര്‍ഡുകള്‍ സമ്മാനിച്ചു.

സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയ 12 പേര്‍ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുള്ള മൂന്നു പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

നെസ്റ്റോ അസീസിയ ട്രെയിന്‍ മാളില്‍ നടന്ന ചടങ്ങില്‍ ജി.ബി.ആര്‍.സി പ്രസിഡന്റും സൗദി പൗരപ്രമുഖനുമായ ഡോ. തൗഫീഖ് അല്‍ സുവൈലം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ക്രിയേഷന്‍സ് പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഹമ്മദ് കോയ സിറ്റി ഫ്ലവര്‍, പി.എന്‍. സാജന്‍, ഡോ. സയിദ് മസൂദ്, മുഹമ്മദ് ബസീത്, മുജീബ് ഹെജീന്‍ മീറ്റ് ലാന്‍ഡ്, ശിഹാബ് കൊട്ടുകാട്, അറബ്കോ രാമചന്ദ്രന്‍, ഇബ്രാഹീം സുബ്ഹാന്‍, ഡോ. അന്‍വര്‍, റഷീദ്, റാഫി കൊയിലാണ്ടി, ഹംസ വള്ളിക്കാപ്പറ്റ, ഹൈദര്‍, ഡോ. അഷ്റഫ്, ഡോ. ദില്‍ശാദ്, ഡോ. സഈദ്, അബ്ദുള്‍ മജീദ്, അബ്ദുല്ല വല്ലാഞ്ചിറ, സത്താര്‍ കായംകുളം, സലീം കളക്കര, മാധ്യമ പ്രവര്‍ത്തകരായ വി.ജെ നസറുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, അക്ബര്‍ വേങ്ങാട്ട്, ഷഫീഖ് കിനാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

angana1

കെ എസ് എ അംഗന അവാര്‍ഡ്‌ദാന ചടങ്ങ് ഇന്ത്യന്‍ എംബസി ഡി സി എം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്യുന്നു

കെ.എം.സി.സി വനിതാ വിംഗിന് വേണ്ടി പ്രസിഡന്റ് നദീറ ശംസുദ്ദീന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. അമീന സെറീന്‍ (ആതുര സേവനം), മീരാ റഹ്മാന്‍ (വിദ്യാഭ്യാസം), ഖദീജ ഹബീബ് (സാംസ്കാരികം), ഹിബ സലാം (സംഗീതം), ഷഹീറ നസീര്‍ (സാഹിത്യം), നൗഫിന സാബു (സാമൂഹികം), നിഖില സമീര്‍ (മാധ്യമ പ്രവര്‍ത്തനം), ഷീനു നവീന്‍ (ചിത്ര രചന), സുബി സജീന്‍ (അഭിനയം), സിന്ധു സോമന്‍ (നൃത്തം), ലിസ ജോജി (പാചകം) എന്നിവരോടൊപ്പം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നിഷ ബിനേഷ് (സംഗീതം), ഷംന നൗഷാദ് (പാചകം), യോഗാചാര്യ സൗമ്യ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

അഹമ്മദ് കോയ സിറ്റി ഫ്ലവര്‍, ഡോ. സൈദ് മസൂദ്, പിഎന്‍ സാജന്‍, മുഹമ്മദ് ബസീത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നെസ്റ്റോ മാനേജ്മെന്‍റ് പ്രതിനിധികളായ കെ ഐ നാസര്‍, ഇംറാന്‍ സേഠ്, ഷറീം എന്നിവരോടൊപ്പം ജഷീര്‍, നിസാര്‍, ലാജ അഹദ്, സജ്ന സലീം, ജലീല്‍ ആലപ്പുഴ, ഷിനോജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നവാസ് വള്ളിമാടുകുന്ന് സ്വാഗതവും അസീസ് കടലുണ്ടി നന്ദിയും പറഞ്ഞു.

റിയാദിലെ അറിയപ്പെടുന്ന നൃത്തവിദ്യാലയം വിഷ്ണു മാസ്റ്ററുടെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ നൃത്തച്ചുവടുകള്‍ സദസ്യര്‍ക്ക് നവ്യാനുഭ വമായി. ജലീല്‍ കൊച്ചിന്‍, സത്താര്‍ മാവൂര്‍, ഷാന്‍ പെരുമ്പാവൂര്‍, ശബാന, തസ്‌നി, മുനീര്‍ ചെമ്മാട്, റിന്‍ഷ ഫാത്വിമ, നൈസിയ നാസര്‍, സിദ്ദീഖ് മഞ്ചേശ്വരം, ഹസ്‌ന എന്നിവര്‍ ഗാനമാലപിച്ചു. റീന കൃഷ്ണകുമാറിന്റെ ചിലങ്ക നൃത്തവേദി, സിന്ധു സോമന്റെ നേതൃത്വത്തിലുള്ള ദേവിക നൃത്ത കലാവേദി, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അസീസ് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കോല്‍ക്കളി, ടീം മെഹര്‍ അവതരിപ്പിച്ച ഒപ്പന എന്നിവ ശ്രദ്ധേയമായി.

ഐസോണിക്, ഇന്‍ഡോമി, കുക്ക് എന്‍ ബേക്, ബാഹര്‍ ഡിറ്റര്‍ജന്റ്, നെസ്റ്റോ എന്നിവരുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സജിന്‍ നിഷാന്‍ പരിപാടിയുടെ അവതാരകനായിരുന്നു.

angana2



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top