Flash News

ഫാത്തിമയുടെ മരണം: ഐഐടി ഡയറക്ടറെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

November 19, 2019

0b5d8abd0e579f1746cd8ea189846e13ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്തു. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട മൂന്ന് അധ്യാപകരെയാണ് ഐജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

മതപരമായ വിവേചനം കാണിച്ചുവെന്ന് ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍, സഹ അധ്യാപകരായ മിലിന്ദ്, ഹേമചന്ദ്രന്‍ എന്നിവരെയാണ് ഐഐടിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മൂന്ന് പേരെയും ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയിരിക്കുന്ന മൊഴികളില്‍ വൈരുധ്യം ഉണ്ടോയെന്ന് പരിശോധിക്കും.

അതിനിടെ ഐഐടി ഡയറക്ടറെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. ഫാത്തിമയുടെ മരണം പാര്‍ലമെന്റ് സമ്മേളനത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഐഐടി ഡയറക്ടറെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ എത്തി ഡയറക്ടര്‍ സാഹചര്യങ്ങള്‍ ധരിപ്പിക്കും.

ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഫാത്തിമയുടെ മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുക, കുട്ടികളിലെ മാനസിക സംഘര്‍ഷത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഐഐടി ഡയറക്ടര്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഐഐടിയുടെ പ്രധാന കവാടത്തിന് സമീപം നടത്തുന്ന നിരാഹാര സമരം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top