Flash News

മുഗള്‍ രാജ്യത്തെ നടുക്കിയ യുദ്ധം..!; അജയ് ദേവ്‌ഗണിന്റെ ‘തനാജി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

November 19, 2019

Tanhaji_The_Unsung_Warrior_Movie_Trailer_Release_Date_Cast_Songs_Reviews_Ratings_Ticket_Offers_Online_Booking-900x600_1573040367അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരുടെ ഏറ്റവും പുതിയ ചിത്രമായ തനാജിയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ബാഹുബലിയെ വെല്ലുന്ന കൂറ്റന്‍ സെറ്റുകളും മെയ്ക്കിങ്ങുമായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ചിത്രത്തില്‍ ഛത്രപതി ശിവജിയുടെ നിഴലും സ്വാതന്ത്ര്യസമര സേനാനിയുമായ തനാജി മലുസരെയായിട്ടാണ് അജയ്‍ ദേവ്ഗണെത്തുന്നത്. ഉദയ് ഭാന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാനെത്തുന്നത്. സാവിത്രി മലുസരെയായി കാജോളും ചിത്രത്തിലെത്തുന്നു.

“തനാജിയെപ്പോലുള്ള വീരന്‍മാര്‍ നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചു. അത്തരം വീര കഥകള്‍ വെള്ളിത്തിരയിലേക്ക് എത്തിക്കണം. മറ്റ് ധീര യോദ്ധാക്കളുടെയും കഥ എത്തിക്കണം” അജയ് ദേവ്ഗള്‍ പറയുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്ന് അജയ് ദേവ്ഗണാണ്. മുഗള്‍ വംശത്തിനെതിരെയുള്ള യുദ്ധത്തില്‍ വീരമൃത്യു വരിച്ച തനാജി കൊന്ദാന കോട്ട തിരിച്ചു പിടിക്കാനുള്ള യുദ്ധത്തിനിടെയാണ് കൊല്ലപ്പെട്ടത്.

നേഹ ശര്‍മ, ജഗപതി ബാബു, അജന്‍ക്യ ഡിയോ, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2020 ജനുവരി10 ന് ചിത്രം തിയെറ്ററുകളിലെത്തും.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top