Flash News

പിങ്ക് വിപ്ലവത്തിന് സാക്ഷ്യം വഹിക്കാന്‍ കൊല്‍ക്കത്ത ഒരുങ്ങുന്നു; രാത്രി-പകല്‍ ക്രിക്കറ്റ് മത്സരം നാളെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ഉദ്ഘാടനം ചെയ്യും

November 21, 2019

criഅയല്‍രാജ്യവുമായി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ ക്രിക്കറ്റിനെ ഉപയോഗപ്പെടുത്താറുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളാകുമ്പോള്‍ ക്രിക്കറ്റ് നയതന്ത്രം എടുത്തു പയറ്റിയ ചരിത്രം മുന്നിലുണ്ട്. വെള്ളിയാഴ്ച ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ചരിത്രപ്രധാനമായ രാത്രി-പകല്‍ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസിനയാകും. ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കുകയും മൂന്ന് പദ്ധതികളിളുടെ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയുംചെയ്ത ഹസീന വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തുകയാണ്. അതാകട്ടെ, ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണുവാന്‍. വെറുതെ വരുന്നതല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം ക്ഷണിച്ചതു കൊണ്ടാണ് വരവ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എം ഇ എ) ആണ് ഷെയ്ക് ഹസീന ഇന്ത്യ-പാക് ടെസ്റ്റ് മത്സരത്തിന് എത്തുമെന്ന് അറിയിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമ്പോള്‍ ആ മത്സരം ഉദഘാടനം ചെയ്യുക എന്ന ചരിത്ര ദൗത്യവും ഷെയ്ക് ഹസീനക്കാണ്. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്റെ ചരിത്ര പശ്ചാത്തലം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ക്ഷണം സ്വീകരിക്കുവാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എം ഇ എ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ കൗണ്‍സില്‍ പകല്‍-രാത്രി ടെസ്റ്റിന് അനുമതി നല്‍കിയിട്ട് ഏഴ് വര്‍ഷമായി. എന്നാല്‍, ബി സി സിഐ ഈ ടെസ്റ്റ് സമ്പ്രദായത്തോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. സൗരവ്ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ വന്ന ആദ്യ മാറ്റമാണ് രാത്രി-പകല്‍ ടെസ്റ്റിനുള്ള സ്വീകാര്യത. വിവിധ രാജ്യത്തെവേദികളിലായി ഇതിനകം പതിനൊന്ന് ഡേ-നൈറ്റ് ടെസ്റ്റുകളാണ് നടന്നത്.

cri1പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യയില്‍ നടക്കുവാന്‍ കാരണക്കാരന്‍ ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ്. ക്രിക്കറ്റില്‍ നിന്ന് വന്ന ആളായതു കൊണ്ട് ക്രിക്കറ്റ് ഭരണം ഗാംഗുലിക്ക് മികവുറ്റതാക്കാന്‍ സാധിക്കും. അദ്ദേഹം മികച്ച ക്രിക്കറ്റ് താരമായിരുന്നു. അതുപോലെ മികച്ച ക്രിക്കറ്റ് ഭരണകര്‍ത്താവുമായിരിക്കുമെന്ന് വ്യക്തമാകുന്നു – മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്‌സാര്‍കര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം അഡലെയ്ഡില്‍ ആസ്‌ത്രേലിയക്കെതിരെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ആലോചന നടന്നെങ്കിലും അത് നടക്കാതെ പോയി. പക്ഷേ, ഗാംഗുലി ബി സി സി ഐ ഭരണത്തില്‍ എത്തിയതോടെ ആ തടസം മാറി. ക്യാപ്റ്റന്‍ വിരാട് കോലിയോട് കാര്യം അവതരിപ്പിച്ച് മൂന്ന് സെക്കന്‍ഡിനുള്ളില്‍ ഗാംഗുലി രാത്രി-പകല്‍ ടെസ്റ്റ് നടപ്പിലാക്കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

ക്രിക്കറ്റില്‍ മാറ്റങ്ങള്‍ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു. എഴുപതുകളില്‍ ഏകദിന ക്രിക്കറ്റാരംഭിച്ചു. 2007 ടി20 ലോകകപ്പോടെ മറ്റൊരു മാറ്റം സംഭവിച്ചു. ഇപ്പോള്‍ ടി10 ക്രിക്കറ്റും വന്നിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഡേ നൈറ്റ് മത്സരവും കാലത്തിന്റെ അനിവാര്യതയാണ്. ഈഡന്‍ ഗാര്‍ഡന്‍സ് പോലൊരു വിശ്വോത്തര ഗ്രൗണ്ട് നമുക്കുളളത് അനുഗ്രഹമാണ്. എന്റെ ആദ്യ സെഞ്ച്വറി ഇവിടെയായിരുന്നു. ക്യാപ്റ്റനായപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെയും ഇവിടെ സെഞ്ച്വറി നേടിയിട്ടുണ്ട്. ഈഡന്‍ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്ന ചരിത്ര ടെസ്റ്റ് വലിയ വിജയമാകുമെന്ന് ഉറപ്പുണ്ട് – വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top