Flash News

വാട്സ്‌ആപ്പില്‍ ലഭിക്കുന്ന വീഡിയോകളില്‍ പതിയിരിക്കുന്ന അപകടം; മുന്നിറിയിപ്പുമായി കേന്ദ്ര ഏജന്‍സി

November 22, 2019

A man poses with a smartphone in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic - RC1740C10AC0

വാട്സാപ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഓണ്‍ലൈനില്‍ ഹാക്കിങ്, ഫിഷിങ്, സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്‍റെ നോഡല്‍ സെബര്‍ സുരക്ഷാ ഏജന്‍സി. എംപി4 ഫോര്‍മാറ്റിലുള്ള ഫയല്‍ വഴി പ്രചരിക്കാവുന്ന മാള്‍വയറിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് അടിയന്തരമായി വാട്സാപ് അപ്ഗ്രേഡ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

“ലക്ഷ്യംവയ്ക്കുന്ന സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ അതിന് ശ്രമിക്കുന്ന ഹാക്കറിന് എവിടെ ഇരുന്നും ഡേറ്റ ചോര്‍ത്താനും ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും”, കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഇന്ത്യ (സിഇആര്‍ടിഇന്‍) യുടെ മുന്നറിയിപ്പ്.

മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായ 1400 ഓളം ഇന്ത്യക്കാരുടെ വിവരങ്ങളും സന്ദേശങ്ങളും ഇസ്രയേലി വൈറസ് പെഗസസ് ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതോടെ വാട്സാപ് വലിയ വിമര്‍ശനമാണ് നേരിടുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്ഫോമില്‍ ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവര്‍ത്തിക്കുന്നത്. അതായത്, എന്‍‌ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ആശങ്കയാണ് വാട്സാപിന്‍റെ സുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന് വന്നത്. പെഗാസസ് മോഡല്‍ സ്പെവെയര്‍ ആക്രമണം വീണ്ടും ഉണ്ടായേക്കാമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. നിങ്ങള്‍ക്ക് അജ്ഞാത നമ്പറില്‍ നിന്ന് വാട്സാപ്പില്‍ ഒരു എംപി 4 വിഡിയോ ഫയല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ സൂക്ഷിക്കണം.

ഫോണുകളില്‍ സ്പൈവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വാട്സാപ്പിന്‍റെ ബഗ് ഉപയോഗിക്കുന്ന ഒരു പുതിയ തരം ഹാക്കിങ് രീതിയാണിത്. ‘ഉയര്‍ന്ന തീവ്ര’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിഷയം കൈകാര്യം ചെയ്യുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top