Flash News

മോഹന്‍‌ലാലിന്റെ ‘ഫോട്ടോഗ്രാഫര്‍’ ചിത്രത്തിലെ ‘പയ്യന്‍’ മണി നായകനായ ‘ഉഴലാഴം’ ടീസര്‍ പുറത്തിറങ്ങി

November 22, 2019

Photographer fame Mani actress anumol Udalazham poster stills

ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ‘ഉടലാഴം’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ എത്തി. ‘ഗുളികന്‍’ എന്ന ടബ്രെല്‍ ട്രാന്‍സ്ജെന്‍ഡര്‍ ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഉടലാഴം. 14-ാമത്തെ വയസ്സില്‍ വിവാഹിതനാവുന്ന ‘ഗുളികന്‍’ എന്ന ട്രൈബല്‍ ചെറുപ്പക്കാരന്‍ വിവാഹശേഷം തന്‍റെ സ്വത്വത്തിലെ അസ്വാഭാവികതകള്‍ തിരിച്ചറിയുന്നതും അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്. ‘ഗുളികനി’ലൂടെ ശരീരത്തിന്‍റെ രാഷ്ട്രീയവും സമൂഹം ശരീരമെന്ന സങ്കല്‍പ്പത്തിനു കല്‍പ്പിച്ച അളവുകോലുകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ് കെ.ടി, ഡോ. രാജേഷ് എം.പി, ഡോ. സജീഷ് എം എന്നിവര്‍ ചേര്‍ന്നാണ് ‘ഉടലാഴം’ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണന്‍ ആവളയാണ്. എ. മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാലും സൗണ്ട് ഡിസെന്‍ രംഗനാഥ് രവിയും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിര്‍വ്വഹിച്ചു.

മോഹന്‍ലാലിന്‍റെ ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണിയാണ് ചിത്രത്തിലെ കേന്ദ്രക്രഥാപാത്രം. രമ്യ വല്‍സലയും അനുമോളുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, പണിയ ഭാഷകള്‍ ഉപോഗിച്ചിട്ടുള്ള ചിത്രത്തില്‍ അബു വലയംകുളം, രാജീവ് വേലൂര്‍, ജോയ് മാത്യു, വെട്ടിലക്കൊള്ളി മതി, നിലമ്പൂര്‍ ആയിഷ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

മുംബൈ മാമി ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പ്രീമിയറായി പ്രദര്‍ശിപ്പിക്കപ്പെട്ട ‘ഉടലാഴം’ 2018 ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ ആറിന് ചിത്രം തിയേറ്ററുകളില്‍ എത്തും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top