Flash News

സംസ്ഥാന ജില്ലാ സ്കൂള്‍ കായികോത്സവ വിജയികള്‍ക്ക് സ്വീകരണം

November 22, 2019 , ടി ഐ സി, തിരൂര്‍

1തിരൂര്‍: സ്കൂള്‍ സംസ്ഥാന ജില്ലാ കായികോത്സവത്തില്‍ മികച്ച വിജയം നേടിയ തിരൂര്‍ പയ്യനങ്ങാടി ടി ഐ സി സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ കായികാധ്യാപകര്‍ക്കും സ്കൂള്‍ മാനേജ്മെന്‍റും പി.ടി.എയും സ്വീകരണം നല്‍കി.

സംസ്ഥാന തലത്തില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹാനി താന്‍സന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ജില്ലാ തലത്തില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ടത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി എ. ഹന ഹംസക്ക് ഇരട്ട സ്വര്‍ണവും, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹാനി താന്‍സന്‍ സ്വര്‍ണവും, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ എണ്‍പത് മീറ്റര്‍ ഹഡില്‍സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എ. ഇല്‍ഹാം സ്വര്‍ണവും, ജൂനിയര്‍ ആണ്‍കുട്ടികളുടെ എണ്‍പത് മീറ്റര്‍ ഹഡില്‍സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹാദി നജാദ് വെള്ളിയും, സീനിയര്‍ പെണ്‍കുട്ടികളുടെ നാന്നൂറ് മീറ്റര്‍ ഹഡില്‍സില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി റജ അന്‍വര്‍ വെങ്കലവും കരസ്ഥമാക്കി.

2സ്കൂള്‍ കായികാധ്യാപകരായ എന്‍.കെ ഷാജഹാന്‍, എ.എം സരസ്വതി എന്നിവരാണ് പരിശീലകര്‍. വിജയികളെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്ര തിരൂര്‍ താഴെ പാലം ജംഗ്ഷനില്‍നിന്നും തുടങ്ങി പയ്യനങ്ങാടിയില്‍ അവസാനിച്ചു.

ഘോഷയാത്രക്ക് സ്കൂള്‍ പ്രിന്‍സിപ്പള്‍ നജീബ് പി പരീത്, ട്രസ്റ്റ് ചെയര്‍മാന്‍ വി കെ അബ്ദുല്‍ ലത്തീഫ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ പെന്‍മുണ്ടം, വൈസ് ചെയര്‍മാന്‍ അഡ്വ. സഹീര്‍ കോട്ട്, പി.ടി.എ പ്രസിഡണ്ട് മെഹര്‍ഷാ കളരിക്കല്‍, വൈസ് പ്രസിഡന്‍റ് അലി അക്ബര്‍, വൈസ് പ്രിന്‍സിപ്പള്‍ എം.ടി ഹാരിസ്, വഹാബ് വെട്ടം, ഇബ്രാഹിം കോട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: സ്കൂള്‍ സംസ്ഥാന ജില്ലാ കായികോത്സവത്തില്‍ മികച്ച വിജയം നേടിയ തിരൂര്‍ പയ്യനങ്ങാടി ടി ഐ സി സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റും പി.ടി.എയും നല്‍കിയ സ്വീകരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top