Flash News

ദുബായിലെ മെഗാ പൂക്കളം ഗിന്നസ് ബുക്കിലേക്ക്

November 24, 2019

88364-flwerദുബായ്: മലയാളികളുടെ നേതൃത്വത്തിൽ യുഎഇയില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. ഇതോടെ ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തിൽ ദുബായിയുടെ പേര് വീണ്ടുമെഴുതി ചേര്‍ക്കപ്പെട്ടു.

യു.എ.ഇ. സർക്കാർ ആചരിക്കുന്ന സഹിഷ്ണുതാ വര്‍ഷത്തിന്‍റെ ഭാഗമായി ദേശീയ സഹിഷ്ണുത മന്ത്രാലയമന് പൂക്കളത്തിന് സൗകര്യം ഒരുക്കിയത്.

ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പൂക്കളം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പൂക്കള്‍ തികയാതെ വന്നതോടെ വിസ്തീര്‍ണ൦ കുറയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ പൂക്കളത്തിന്റെ നിർമാണം തുടങ്ങിയത്. 150 രാജ്യങ്ങളിൽനിന്നുള്ള 5000 സന്നദ്ധപ്രവർത്തകരായിരുന്നു തുളച്ചുകയറുന്ന തണുപ്പ് വകവെക്കാതെ പൂക്കളം തീർക്കാൻ ഒത്തുചേർന്നത്.

യുഎഇ പൈതൃകത്തിന്റെ സന്ദേശം കൈമാറുന്നതായിരുന്നു പുഷ്പപരവതാനി. സവിശേഷമായ രൂപകല്പനയാണ് മന്ത്രാലയം തിരഞ്ഞെടുത്തിരുന്നത്. യു.എ.ഇ.യുടെ സാംസ്കാരിക ചിഹ്നങ്ങളെല്ലാം പൂക്കളത്തിൽ ആലേഖനം ചെയ്തിരുന്നു.

നേരത്തേ തീരുമാനിച്ച പ്രകാരമുള്ള നിറങ്ങളിലുള്ള പൂക്കളായിരുന്നു ഓരോ കളങ്ങളിലും വിരിഞ്ഞത്. ഇന്ത്യ, കെനിയ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത 50 ടൺ പൂക്കളാണ് നിർമാണത്തിനായി ഉപയോഗിച്ചത്.

ഇതിൽ 95 ശതമാനം പൂക്കളും എത്തിയത് ബെംഗളൂരുവിൽ നിന്നാണ്. 5500 പെട്ടികളിലായാണ് പൂക്കൾ സൂക്ഷിച്ചിരുന്നത്. പൊതുജനങ്ങൾക്ക് ഞായറാഴ്ച വരെ പൂക്കളം കാണാനുള്ള അവസരമുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top