Flash News

ഇന്നത്തെ നക്ഷത്ര ഫലം (24-11-2019)

November 24, 2019

astrology-1566435621അശ്വതി : അധികാരപരിധി വർധിയ്ക്കും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. പൂര്‍വ്വികസ്വത്ത് ഭാഗംവെയ്ക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകും.

ഭരണി : വിദേശയാത്രയ്ക്ക് അനുമതി ലഭിയ്ക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്ര വൃത്തികളും ഫലപ്രദമായിത്തീരും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും.

കാര്‍ത്തിക : ആത്മവിശ്വാസം വർധിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. വാക്കുകള്‍ ഫ ലപ്രദമായിത്തീരും. സജ്ജനസംസര്‍ഗ്ഗമുണ്ടാകും.

രോഹിണി : വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. വരുമാനം വർധിയ്ക്കും.

മകയിരം : ന്യായമായ ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. കാലാഹരണപ്പെട്ട ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാനിടവരും.

തിരുവാതിര : ഭാരവാഹിത്വം ഏറ്റെടുക്കുവാന്‍ നിര്‍ബദ്ധിതനാകും. ജാമ്യം നില്‍ക്കരുത്. ദുശ്ശീലങ്ങള്‍ ഉപേക്ഷിയ്ക്കും. യാത്രാവേളയില്‍ പണം നഷ്ടപ്പെടാതെ സൂക്ഷിയ്ക്കണം.

പുണര്‍തം : വിട്ടുവീഴ്ചാമനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. കുടുംബമേളയില്‍ പങ്കെടുക്കും. അമിതവേഗത ഉപേക്ഷിയ്ക്കണം.

പൂയം : ആഗ്രഹസാഫല്യമുണ്ടാകും. വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ ചെയ്യും. വിദ്യാർഥി കള്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും. ഓര്‍മ്മശക്തി വർധിയ്ക്കും.

ആയില്യം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യവും ഉണ്ടാകും. അസുഖമുണ്ടെന്ന തോന്നല്‍ ഉപേക്ഷിയ്ക്കണം. ആത്മവിശ്വാസം കുറയും.

മകം : ബന്ധുഗൃഹത്തിലേയ്ക്ക് വിരുന്നുപോകും. മത്സരരംഗങ്ങളില്‍ വിജയിയ്ക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും.

പൂരം : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. കഠിനപ്രയത്നത്താല്‍ കാര്യസാദ്ധ്യമുണ്ടാ കും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

ഉത്രം : സന്താനസംരക്ഷണത്താല്‍ സമാധാനമുണ്ടാകും. പുതിയ വിപണന-വിതരണ ങ്ങള്‍ ഏറ്റെടുക്കും. സേവനസാമര്‍ത്ഥ്യത്താല്‍ ആഗ്രഹനിവൃത്തിയുണ്ടാകും.

അത്തം : സൗഹൃസംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിയ്ക്കും. ആരോഗ്യം തൃപ്തികരമായിരിയ്ക്കും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും.

ചിത്ര : നിസാരകാര്യങ്ങള്‍ക്കുപോലും തടസം അനുഭവപ്പെടും. ഭക്ഷ്യവിഷബാധയേല്‍ ക്കാതെ സൂക്ഷിയ്ക്കണം. വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം.

ചോതി : കരാറുജോലിയില്‍ ഒപ്പുവെയ്ക്കും. ഏറ്റെടുത്ത ചുമതലകള്‍ മനസംതൃപ്തി യോടുകൂടി പൂര്‍ത്തീകരിയ്ക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും.

വിശാഖം : ധര്‍മ്മപ്രവര്‍ത്തികള്‍ ,പരോപകാരം,ദാനങ്ങള്‍,പുണ്യപ്രവര്‍ത്തികള്‍ ഇവയില്‍ സര്‍വാത്മന സഹകരിയ്ക്കും. വാഹനം മാറ്റിവാങ്ങുവാന്‍ തീരുമാനിയ്ക്കും.

അനിഴം : അഭിലാഷങ്ങള്‍സഫലമാകും. വിശേഷപ്പെട്ട ദേവാലയദര്‍ശം നടത്തുവാനിട വരും. വിദേശയാത്രാനുമതി ലഭിയ്ക്കും. പൂര്‍വികസ്വത്ത് രേഖാപരമായി ലഭിയ്ക്കും.

തൃക്കേട്ട : വ്യവസ്ഥകള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിയ്ക്കുകയില്ല. കര്‍ക്കശ ബുദ്ധി ഒഴിവാക്കണം. വിട്ടുവീഴ്ചയ്ക്കു തയ്യാറാകും.

മൂലം : കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഭക്ഷണസുഖ വും സുഖസുഷുപ്തിയും കര്‍മ്മമേഖലകളില്‍ പ്രവര്‍ത്തനവിജയവും ഉണ്ടാകും.

പൂരാടം : പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും. വിതരണരംഗം വിപുലമാ ക്കും. അവധിയാണെങ്കിലും ജോലിചെയ്യേണ്ടതായിവരും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ സാധിപ്പിയ്ക്കും.

ഉത്രാടം : ധര്‍മ്മപ്രവൃത്തികള്‍ക്കായി പണം ചിലവഴിയ്ക്കും. സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുവാന്‍ നിര്‍ബന്ധിതനാകും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും.

തിരുവോണം : പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചയില്‍ വിജയി യ്ക്കും. പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കുവാന്‍ ദൂരയാത്രപുറപ്പെടും.

അവിട്ടം : പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ചചെയ്യും. മംഗളവേളയില്‍ പങ്കെടുക്കും. വിശ്വാസയോഗ്യമായ വ്യാപരത്തില്‍ പണം മുടക്കും.

ചതയം : കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്ക്കവസരമുണ്ടാകും. മംഗളകര്‍മ്മ ങ്ങളില്‍ പങ്കെടുക്കും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിയ്ക്കും.

പൂരോരുട്ടാതി : നിബന്ധകള്‍ പാലിയ്ക്കുവാന്‍ സാധിയ്ക്കും. പ്രവര്‍ത്തനക്ഷമത വർധി യ്ക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും.

ഉത്രട്ടാതി : സൗമ്യസമീപനത്താല്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കും. മംഗ ളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമ്മാനപദ്ധതികളില്‍ വിജയിയ്ക്കും.

രേവതി : ആത്മവിശ്വാസത്തോടുകൂടി പരീക്ഷ, ഇന്‍റര്‍വ്യൂ തുടങ്ങിയവ അവതരിപ്പിയ്ക്കു വാനാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിയ്ക്കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top