Flash News

പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയുടെ പ്രകടനത്തെ തിരുത്തിയെഴുതി ഷമിയും ഉമേഷും ഇഷാന്തും

November 24, 2019

pink ballകൊല്‍ക്കത്ത: കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ മണ്ണില്‍ എതിരാളികളെ ഇന്ത്യ വീഴ്ത്തിയത് സ്പിന്നര്‍മാരുടെ കരുത്തിലായിരുന്നു. എന്നാല്‍ അശ്വിനും ജഡേജയുമെല്ലാം അടങ്ങുന്ന സ്പിന്‍ സ്ക്വാഡിനെ കാഴ്ചക്കാരക്കി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാനിധ്യമായി മാറിയിരിക്കുകയാണ് പേസ് നിര. ക്രിക്കറ്റ് ആരാധകര്‍ അത്ഭുതത്തോടെ തന്നെയാണ് ഇന്ത്യന്‍ പേസിന്‍റെ വേഗതയെയും കൃത്യതയെയും നോക്കി കാണുന്നത്. രണ്ട് ഇന്നിങ്സുകളിലുമായി വീണ ബംഗ്ലാദേശിന്‍റെ 19 വിക്കറ്റും ഇന്ത്യന്‍ പേസര്‍മാര്‍ വീഴ്ത്തിയതായിരുന്നു. ഇന്ത്യന്‍ വിജയം അനായാസവും ആധികാരികവുമാക്കിയതും പേസര്‍മാരുടെ പ്രകടനം തന്നെ.

ഇന്ത്യയ്ക്കുവേണ്ടി പേസര്‍മാര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മത്സരം കൂടിയായിരുന്നു കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റ്. ശ്രീലങ്കയുടെ 17 വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനത്തെയാണ് ഷമിയും ഉമേഷും ഇഷാന്തും ചേര്‍ന്ന് തിരുത്തിയെഴുതിയത്.

പിങ്ക് ബോളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആധിപത്യം ഏറ്റെടുത്തപ്പോള്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ അതിവേഗം കൂടാരം കയറി. ആദ്യ ഇന്നിങ്സില്‍ ഇഷാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് വീഴ്ത്തി മിന്നലായി.

ഇന്‍ഡോറില്‍ നടന്ന ആദ്യ മത്സരത്തില്‍ അശ്വിന്‍ വീഴ്ത്തിയ അഞ്ചു വിക്കറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ രണ്ടു മത്സരങ്ങളിലുമായി ബാക്കി വിക്കറ്റുകള്‍ വീഴ്ത്തിയത് മുഴുവന്‍ പേസര്‍മാരായിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്നുമായി 12 വിക്കറ്റ് വീഴ്ത്തിയ ഇഷാന്താണ് കളിയിലെയും പരമ്പരയിലെയും താരം. ഉമേഷ് യാദവും 12 വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ ഷമിയുടെ അക്കൗണ്ടിലും ഒമ്പത് വിക്കറ്റുകളുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ കളിച്ച 28 മത്സരങ്ങളില്‍ 23ലും ഇന്ത്യന്‍ ബോളര്‍മാര്‍ എതിരാളികളുടെ 20 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top