Flash News

ഔഷധ ഗുണവും പോഷക സമ്പുഷ്ടവുമായ മുരിങ്ങ

November 25, 2019

xxshutterstock-488840845-17-1484631291-jpg-pagespeed-ic-a-t-q4pl7v-17-1484638106-jpg-pagespeed-ic-sgignvk0qi-1574417384വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുവാന്‍ പറ്റിയ മുരിങ്ങ ഒരു ഔഷധ വൃക്ഷം കൂടിയാണ്. ഇതിന്‍റെ ഇലയും, കായും, പൂവും ഭക്ഷ്യയോഗ്യമാണ്. നിരവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ വൃക്ഷം കൂടിയാണ് മുരിങ്ങ.

‘മോറിന്‍ ഗോസി’ കുലത്തില്‍പ്പെട്ട ഇതിന്‍റെ ബോട്ടാണിക്കല്‍ പേര് ‘മൊരിം ഗോ ഔലിഫറാ” എന്നാണ്. വിറ്റാമിന്‍ ‘എ’ ധാരാളമായി ഇതിന്‍റെ ഇലയില്‍ (മുരിങ്ങയില) അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പോഷകഘടകങ്ങള്‍ നിറഞ്ഞതാണ് മുരിങ്ങ ഇലയും കായും വിറ്റാമിനുകളും. ധാതു ലവണങ്ങളും അത്യാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും ഇതില്‍പ്പെടുന്നു. തോരന്‍, സൂപ്പ് എന്നിവ തയ്യാറാക്കുവാന്‍ വളരെ നല്ലതാണ് ഇതിന്‍റെ ഇലകള്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇലക്കറിയിനമാണ് മുരിങ്ങ. പച്ചക്കറികളില്‍ പ്രഥമ സ്ഥാനീയനാണ് ഇവ. മുരിങ്ങയില ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഔഷധ ഗുണവും പോഷക സമ്പുഷ്ടമാണ് മുരിങ്ങ. ധാരാളം പ്രോട്ടീനും, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, അയേണ്‍, റെബോഫ്ളാബിന്‍ എന്നീ ഘടകങ്ങള്‍ എല്ലാം മുരിങ്ങയില്‍ ധാരാളമുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുരിങ്ങ. ഇതേ ഗുണങ്ങള്‍ തന്നെയാണ് മുരിങ്ങ വിത്തിനും ഉള്ളത്. ദിവസവും ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം ചെയ്യാറുണ്ട് പലരും. എന്നാല്‍ നല്ല ഉറക്കം ലഭിക്കുന്നതിനും ആരോഗ്യത്തിനും മുരിങ്ങ വിത്ത് സഹായിക്കുന്നുണ്ട്. ഉറങ്ങാന്? പോവുന്നതിന് പതിനഞ്ച് മിനിട്ട് മുന്‍പ് അല്‍പം മുരിങ്ങ വിത്ത് എടുത്ത് ഇത് വേവിച്ച് കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും ഉറക്കമില്ലായ്മയെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ഫൈബറിന്റെ കലവറ
ഫൈബറിന്റെ കലവറയാണ് മുരിങ്ങ വിത്ത്. ഇത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മലബന്ധത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് മുരിങ്ങ വിത്ത്. എല്ലാ ദിവസവും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ദഹന പ്രതിസന്ധിയെ നിമിഷ നേരം കൊണ്ടാണ് മുരിങ്ങ വിത്ത് ഇല്ലാതാക്കുന്നത്.

4-1553689482-1574417363

പ്രമേഹത്തിന് പരിഹാരം
പ്രമേഹമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹോസ്പിറ്റില്‍ കയറിയിറങ്ങും മുന്‍പ് നമുക്ക് ചുറ്റുമുള്ള ഒറ്റമൂലികളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രമേഹത്തിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മുരിങ്ങ വിത്ത് ഭക്ഷണത്തിന്?റെ ഭാഗമാക്കാവുന്നതാണ്. ധാരാളം സിങ്ക് ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് പ്രമേഹമുള്ളവരില്‍ അത് കൃത്യമാക്കുന്നതിനും പ്രമേഹം വരുന്നതിന് സാധ്യതയുള്ളവരില്‍ അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് മുരിങ്ങ വിത്ത്.

അയേണ്‍ കലവറ
അയേണ്‍ കലവറയാണ് മുരിങ്ങ. ഇതിന്?റെ വിത്തിലും ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയത് കൊണ്ട് തന്നെ അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുരിങ്ങ വിത്ത്. ഇത് വിളര്‍ച്ചയെ പ്രതിരോധിക്കുകയും രക്തത്തില്? ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് സ്ഥിരമാക്കാവുന്ന ഒന്നാണ് മുരിങ്ങ വിത്ത്.

സന്ധി വേദനക്ക് പരിഹാരം
സന്ധി വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുഴമ്പും ഓയിന്‍മെന്?റുമായി നടക്കുമ്പോള്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ വിത്ത്. ഇത് കഴിക്കുന്നതിലൂടെ അത് സന്ധി വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ദിവസവും ഇത് ശീലമാക്കാവുന്നതാണ്. അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ വിത്ത് സഹായിക്കും.

cholesterol-cvcvcvcv-25-1466831653-1574417370

കൊളസ്ട്രോള്‍ കുറക്കുന്നത്
കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥ പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും മുരിങ്ങ വിത്ത് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കുന്നതിലൂടെ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നുണ്ട്. പല ഡോക്ടര്‍മാരും മുരിങ്ങ കഴിക്കാന്‍ പറയുന്നതും ഇത് കൊണ്ട് തന്നെയാണ്.

ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍
ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മുരിങ്ങ വിത്ത് സഹായിക്കുന്നുണ്ട്. ഇതില്‍ ആന്റി കാര്‍സിനോജനിക് ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മരണകാരണമാകുന്ന അസ്വസ്ഥതകള്‍ക്ക് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതാണ് മുരിങ്ങ വിത്ത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ ഇതിനെ മരുന്ന് കൊണ്ട് പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കും മുന്‍പ് ഭക്ഷണ കാര്യത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മതി. ഇതില്‍ തന്നെ അല്‍പം മുരിങ്ങ വിത്തില്‍ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും എന്നും മുരിങ്ങ വിത്ത് കഴിക്കാവുന്നതാണ്.

STATUTORY WARNING: Before taking any medications, over-the-counter drugs, supplements or herbs, consult a physician for a thorough evaluation. Malayalam Daily News does not endorse any medications, vitamins or herbs. A qualified physician should make a decision based on each person’s medical history and current prescriptions. The medication summaries provided do not include all of the information important for patient use and should not be used as a substitute for professional medical advice. The prescribing physician should be consulted concerning any questions that you have. Never disregard or delay seeking professional medical advice or treatment because of something you have read on this website.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top