Flash News

യൗവ്വനം കാത്തുസൂക്ഷിക്കാന്‍ ചീരയും ബ്ലൂബറിയും

November 25, 2019

13-1497327090-2blueberries-12-1497250841-1574079488ആരോഗ്യ സം‌രക്ഷണത്തിലൂടെ നിങ്ങളുടെ യൗവ്വനവും കാത്തുസൂക്ഷിക്കാം. പ്രായം കൂടുമ്പോള്‍ ആരോഗ്യവും ക്രമേണ നശിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴാണ് പലരും പലപ്പോഴും പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെ വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗം നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയെന്ന് പലര്‍ക്കും അറിയുകയില്ല.

അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പകരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ജ്യൂസിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാം. ചീര കൊണ്ട് തയ്യാറാക്കിയ സ്പെഷ്യല്‍ ജ്യൂസ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

13-1497327112-coverimage-12-1497250848-1574079505

ആവശ്യമുള്ള സാധനങ്ങള്‍
ഈ സ്പെഷ്യല്‍ ജ്യൂസ് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള സാധനങ്ങള്‍ ചീര ജ്യൂസ്, ഫ്രഷ് ബ്ലൂബെറി ജ്യൂസ് എന്നിവയാണ്. ഇവക്കെല്ലാം ഉള്ള ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിലൂടെ ലഭിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ ജ്യൂസ് ഉപയോഗിക്കേണ്ടത്.

തയ്യാറാക്കുന്നത് ഇങ്ങനെ
അര ഗ്ലാസ് ചീര ജ്യൂസ് അല്ലെങ്കില്‍ പാലക് ജ്യൂസ്, അര ഗ്ലാസ് ബ്ലൂബെറി ജ്യൂസ് എന്നിവ കലര്‍ത്തി എല്ലാ ദിവസവും രാവിലെ പ്രാതലിനു മുന്‍പായി കുടിക്കുക. വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടത്. എന്നാല്‍ മാത്രമേ അത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഉതകുന്ന തരത്തിലേക്ക് മാറുകയുള്ളൂ.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ആദ്യം ഇത് അടുപ്പിച്ചു കുറച്ചുകാലം കുടിയ്ക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും വെറും വയറ്റില്‍ കുടിച്ചാല്‍ അത് നിങ്ങളുടെ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചീരയില്‍ വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവയുണ്ട്. ഇത് ചര്‍മത്തിന് ആരോഗ്യം നല്‍കും. ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും. ബ്ലൂബെറിയില്‍ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുണ്ട്. ഇത് ചര്‍മാരോഗ്യത്തിനു നല്ലതാണ്. ചര്‍മത്തിനു ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണ് ബ്ലൂബെറി.

health1-21-1466498480-1574079512

ചര്‍മ്മകോശങ്ങള്‍ക്ക് യുവത്വം
ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് യുവത്വം നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ പ്രത്യേക ജ്യൂസ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നശിപ്പിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തേക്കാളുപരി ചര്‍മ്മത്തിന് യുവത്വം നല്‍കുന്നതിനും ഈ സ്പെഷ്യല്‍ ജ്യൂസ് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇതോടൊപ്പം തന്നെ പരിഹരിക്കുന്നതിന് നമുക്ക് ഈ സ്പെഷ്യല്‍ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

നിറം വര്‍ദ്ധിപ്പിക്കാന്‍
ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് ഈ ജ്യൂസ്. ചീരയും, ബ്ലൂബെറിയും എല്ലാം ചേരുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുണം ലഭിക്കുന്നുണ്ട്. നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് ഈ ജ്യൂസ്. നിറം വര്‍ദ്ധിപ്പിക്കുക എന്ന് പറയുമ്പോള്‍ ചര്‍മ്മത്തിന് തുടുപ്പും തിളക്കവും വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് ഇല്ലാതാക്കുകയും ചെയ്യാം.

അകാല വാര്‍ദ്ധക്യം
ചര്‍മ്മത്തിന് വില്ലനാവുന്ന അല്ലെങ്കില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യമെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന് പ്രതിരോധം തീര്‍ക്കുന്ന കാര്യത്തില്‍ മികച്ചത് തന്നെയാണ് ഈ ജ്യൂസ്.

STATUTORY WARNING: Before taking any medications, over-the-counter drugs, supplements or herbs, consult a physician for a thorough evaluation. Malayalam Daily News does not endorse any medications, vitamins or herbs. A qualified physician should make a decision based on each person’s medical history and current prescriptions. The medication summaries provided do not include all of the information important for patient use and should not be used as a substitute for professional medical advice. The prescribing physician should be consulted concerning any questions that you have. Never disregard or delay seeking professional medical advice or treatment because of something you have read on this website.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top