Flash News

അഴിമതിക്കാര്‍ക്ക് വെള്ള പൂശുന്ന ബിജെപി

November 26, 2019

mcms (1)അഴിമതി കേസില്‍ അകപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഒരു ശുഭവാര്‍ത്ത. താമര തൊട്ടോളൂ കേസില്‍ നിന്ന് ഊരിപ്പോരാം. മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നും രായ്ക്കുരാമാനം കാലുമാറി ബിജെപി സര്‍ക്കാറിന്റെ ഉപമുഖ്യമന്ത്രിയായി സ്ഥാനം നേടിയ അജിത് പവാറിന് ലഭിച്ച നേട്ടം അഴിമതിക്കാര്‍ക്ക് മാതൃകയാണ്.

70,000 കോടി രൂപയുടെ ജലസേചന പദ്ധതി അഴിമതി കേസില്‍ വിചാരണ നേരിടുന്ന പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും മുമ്പാണ് അഴിമതി കേസില്‍ നിന്നും വമുക്തമായത്. ഭാഗ്യവാന്‍ എന്നല്ലാതെ എന്ത് പറയാന്‍..

അഴിമതിയുടെ പവാറെന്ന് തലേ ദിവസം കൊട്ടി പാടി നടന്ന ബിജെപി മുഖ്യമന്ത്രി ഫഡ്‌നാവിസാണ് തനിക്ക്  പിന്‍തുണ നല്‍കിയ എന്‍സിപി നേതാവിനെ അഴിമതി വിമുക്തനാക്കാന്‍ മുന്‍കൈ എടുത്തത്. ഇനി ഏത് അഴിമതിക്കാരനാവട്ടെ രാഷ്ട്രീയ നേതാവായാലും ശരി, രാഷ്ട്രിയമില്ലാത്ത ആളായാലും ശരി, ബിജെപിയില്‍ ചേര്‍ന്നാല്‍ പ്രധാനമന്ത്രി മോദിജിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാജിയും രക്ഷയ്ക്ക് എത്തും. രാജ്യത്ത് അഴിമതിക്ക് വെള്ള പൂശാന്‍ ഇത്രയും നല്ല ഒരു സുവര്‍ണ്ണാവസരം ഇനി വരാനില്ല. അഴിമതി തുടച്ചു നീക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന മോദിജിക്ക് അഴിമതി വീരരെ ജയ് വിളിക്കാം.

image_750x_5ddb7653918a1മഹാരാഷ്ട്രയിലെ എന്‍സിപി നിയമ സഭാംഗങ്ങള്‍ ഒന്നടങ്കം തന്റെ കൂടെയാണെന്ന് ധരിപ്പിച്ചാണ് അജിത് പവാര്‍ ബിജെപിക്ക് പിന്‍തുണനല്‍കിയതും ഫഡ്‌നാവിസിന് രണ്ടാമൂഴമായി രണ്ടു ദിവസത്തേക്കെങ്കിലും മുഖ്യമന്ത്രിയാവാനും തനിക്ക് ഉപമുഖ്യമന്ത്രിയാവാനും അവസരം സൃഷ്ടിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ അപ്പടി തകിടം മറിഞ്ഞു. 54 എംഎല്‍എ മാരില്‍ 52 പേരും ശരത് പവറിന്റെ പിന്നില്‍ അണി നിരന്നു. ബുധനാഴ്ച തലയെണ്ണുമ്പോള്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി, എന്നീകക്ഷികളുടെയും ഏതാനും ചെറുപാര്‍ട്ടികളും ചേര്‍ന്ന് 162 പേര്‍ ഫഡ്‌നാവിസിനെതിരെ വോട്ട് രേഖപ്പെടുത്തും. അങ്ങിനെ അജിത് പവാറും പുറത്താവും. അങ്ങിനെ വന്നാല്‍ ഇപ്പോള്‍ പിന്‍വലിച്ചതായി കരുതുന്ന അഴിമതി കേസുകളുടെ അവസ്ഥ എന്താവുമെന്ന് കണ്ടറിയണം. ഉദ്ധവ് താക്കറുടെ നേതൃത്വത്തില്‍ വരാനിരിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കുമെന്ന് പ്രവചിക്കുക പ്രയാസം



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top