Flash News

മഹാരാഷ്ട്ര ജനവിധിയെ അവര്‍ വഞ്ചിച്ചു: അമിത് ഷാ

November 27, 2019

Capture-71മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൂപ്പു കുത്തിയതിനു പിന്നാലെ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സഖ്യം ഉപേക്ഷിച്ച് പോയ ശിവസേനയ്ക്ക് എതിരെ അമിത് ഷാ ആഞ്ഞടിച്ചു. മോദിയുടെ പോസ്റ്ററുകള്‍ വെച്ച് പ്രചാരണം നടത്തി വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. അജിത് പവാറിന്റെ സഖ്യനീക്കത്തെ കുറിച്ചും ഷാ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന പല ധാരണകളും തകര്‍ത്തവര്‍ ഇന്ന് തങ്ങള്‍ക്കെതിരെ തിരിച്ചടിക്കുകയാണ്. ശിവസേന മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശങ്ങളെ ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുന്ന മൂന്നുപാര്‍ട്ടികളും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് മുഖ്യമന്ത്രി പദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്ന് ഞാന്‍ വീണ്ടും വ്യക്തമാക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ടായിരുന്നവരാണ്. അന്നാരും ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി. നൂറ് സീറ്റുകളുള്ള കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 56 സീറ്റുകളുള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി പദവി നല്‍കുന്നതെന്നും അത് കുതിരകച്ചവടമാണെന്നും ഷാ പ്രതികരിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top