Flash News

ഷെയ്ന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്

November 28, 2019

shane-nigam-1സിനിമയില്‍ അഭിനയിക്കാനുള്ള കരാര്‍ ലംഘിച്ച് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ച ഷെയ്‌നിനെ മലയാള സിനിമയില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കി. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കും. രണ്ട് സിനിമകള്‍ക്കുമായി ഏഴ് കോടി രൂപ ചെലവായി. ഈ നഷ്ടം ഷെയ്ന്‍ നികത്തുന്നതുവരെയാണ് ഷെയ്‌നിനെ വിലക്കിയിരിക്കുന്നത്.

മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ചില താരങ്ങള്‍ കാരവനില്‍ നിന്ന് ഇറങ്ങാറില്ല. സെറ്റുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. വിലക്കിന്റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഷെയ്ന്‍ പറഞ്ഞു. അറിയിപ്പ് കിട്ടിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു. തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടനും പെരുമാറാത്ത രീതിയിലാണ് ഷെയിനിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

ഈ സിനിമകള്‍ക്ക ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇത് വരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ചെലവായത് ഏഴ് കോടി രൂപയാണ്.

ഷെയിനിനെ വിലക്കിയ കാര്യം എ.എം.എം.എ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനെ സംബന്ധിച്ച് അവിടത്തെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.

കരാര്‍ ലംഘിച്ചതിന് ഷെയിന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്. ഷെയിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് എ.എം.എം.എ സംഘടന പറഞ്ഞു.

വെയില്‍ ഉപേക്ഷിക്കുന്നു; സംവിധായകന് മറ്റൊരു സിനിമ കൊടുക്കും: ജോബി ജോര്‍ജ്

shane2കൊച്ചി: ജോബി ജോര്‍ജ് നിര്‍മിച്ച് ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ സിനിമ ഉപേക്ഷിക്കുകയാണെന്ന് നിര്‍മാതാവ് ഔദ്യോഗികമായി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോബി ജോര്‍ജ് വെയില്‍ ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്. നടന്‍ ഷെയ്ന്‍ നിഗം അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ചാണ് ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

‘ആദ്യമായി നമ്മുടെ ഗുഡ്‌വില്‍ തുടങ്ങിവെച്ച ഒരു സിനിമ, വെയില്‍ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്‌വില്‍ എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്. കൂടെയുണ്ടാവണം.’, ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ശരത് മേനോന് വെയിലിന് പകരമായി മറ്റൊരു സിനിമ നല്‍കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന് താഴെയുള്ള കമന്റില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ജോബി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

ശരത് മേനോന്റെ ആദ്യ ചിത്രമായിരുന്നു വെയില്‍. സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ ഷെയ്ന്‍ സഹകരിക്കാതിരിക്കുകയും സെറ്റില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തതോടെ സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് ജോബി ജോര്‍ജ് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top