Flash News

ഇനി കൗമാര കളിയാട്ടം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

November 28, 2019

YHBകാസര്‍കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പതാക ഉയര്‍ത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. നടന്‍ ജയസൂര്യയാണ് മുഖ്യ അതിഥി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ വേദിയില്‍ സന്നിഹിതരാണ്.

28 വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട്ടേയ്ക്ക് കലോത്സവമെത്തുന്നത്. 28 വേദികളിലായി കലാമേള അരങ്ങേറും. 239 മത്സരയിനങ്ങളിലായി 13,000 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിവസം മോഹിനിയാട്ടം, സംഘനൃത്തം, കുച്ചിപ്പുടി, ചവിട്ടുനാടകം, കോല്‍കളി തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാവുന്ന തരത്തില്‍ 25,000 പേര്‍ക്കുള്ള ഭക്ഷണം ദിവസവും ഒരുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top