Flash News

മലയാള സിനിമയിലെ 4 ന്യൂജെന്‍ നടന്‍മാര്‍ തന്റെ ഇടപാടുകാര്‍; ലഹരിക്കേസില്‍ മൊഴി മുക്കി പൊലീസ്

November 30, 2019

1_287കൊച്ചി: ലഹരി മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള നിശാപാര്‍ട്ടിയ്ക്കിടയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ പിടിയിലായ കേസിലെ മുഖ്യ കണ്ണി നൈജീരിയക്കാരന്‍ ഒക്കാവോ ഷിഗോസി കൊളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കിയതായി റിപ്പോര്‍ട്ട്. മലയാള സിനിമയിലെ 4 ന്യൂജെന്‍ നടന്‍മാരും 2 സംവിധായകരും 2 യുവനിര്‍മ്മാതാക്കളും തന്റെ ഇടപാടുകാരാണ് എന്നായിരുന്നു ഒക്കാവോയുടെ വെളിപ്പെടുത്തല്‍. ഈ മൊഴി പൊലീസ് പൂഴ്ത്തിയെന്ന് മാത്രമല്ല, അറസ്റ്റിലായ സിനിമാ പ്രവര്‍ത്തകരുടെ രക്തസാമ്പിളില്‍ തിരിമറി നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2015 ജനുവരി 31ന് രാത്രിയിലാണ് കടവന്ത്രയിലെ അപ്പാര്‍ട്‌മെന്റില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നതും ചലച്ചിത്ര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും. ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച പൊടി, കൊക്കെയ്‌നാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ശരീര ശ്രവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ ലഹരിയുടെ അംശം കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല.

കേസില്‍ ഒക്കാവോയെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചത്. അറസ്റ്റിലായവരെ കൃത്യമായി ഹാജരാക്കാത്തതിന് പൊലീസിനെയും ജയില്‍ അധികൃതരെയും കോടതി വിമര്‍ശിച്ചിരുന്നു. ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരെ ഒക്കാവോ കോളിന്‍സ് കോടതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമോയെന്ന ആശങ്കയാണ് പൊലീസിന്റെ ഈ നീക്കത്തിന് പിന്നില്‍.

കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഇതുവരെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടില്ല.

പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ല: ഷൈന്‍ ടോം ചാക്കോ

70071370കൊച്ചി : പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷെയിന്‍ നിഗത്തിന് നേരെ നിര്‍മാതാക്കളുടെ വിലക്കിന് പിന്നാലെ പുതിയ സിനിമാ താരങ്ങളുടെ സൈറ്റില്‍ ലഹരി ഉപയോഗമുണ്ടെന്നും ചിത്രീകരണ സ്ഥലങ്ങളിലും കാരവനിലും റെയ്ഡ് ചെയ്യണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍.

ഷെയിന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും അതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top