Flash News

മലയാളം സര്‍വ്വകലാശാല നിയമന ക്രമക്കേട്; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

November 30, 2019 , ഫ്രറ്റേണിറ്റി മലപ്പുറം

downloadമലപ്പുറം: മലയാളം സര്‍വ്വകലാശാലയിലെ പത്ത് അസി. പ്രഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ്.

സര്‍വ്വകലാശാല നിയമങ്ങള്‍ക്കും യു.ജി.സി ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് ഈ പത്ത് നിയമനങ്ങളും നടന്നത്. ഓരോ വിഷയത്തിന്‍റെയും സെലക്ഷന്‍ കമ്മറ്റി തിരഞ്ഞെടുപ്പിലും സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം സെലക്ഷന്‍ ഉണ്ടാകണമെന്ന തത്വവും നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. മുന്‍ വി. സിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുമുള്ള ഗുരുതരായ ഈ കൃത്യവിലോപം പുതുതായി രൂപീകരിച്ച മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ കെകൊള്ളണമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് കെ.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, ഫയാസ് ഹബീബ്, ഹബീബ റസാഖ്, ബഷീര്‍ തൃപ്പനച്ചി, സാലിഹ് കുന്നക്കാവ്, ശരീഫ് മഞ്ചേരി എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top