Flash News

കരിനിയമങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയോടുള്ള വെല്ലുവിളി: സോളിഡാരിറ്റി ചര്‍ച്ചാ സംഗമം

November 30, 2019 , സുഹൈര്‍ അലി

IMG-20191130-WA0332

ചര്‍ച്ചാ സംഗമം എ.പി.സി.ആര്‍. കേരള ചാപ്റ്റര്‍ സംസ്ഥാന സെക്രട്ടറി സാദിഖ് ഉളില്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ദേശ സുരക്ഷയും പൗരന്മാരും യു.എ.പി.എ, എന്‍‌ഐ‌എ നിയമഭേദഗതികളുടെ രാഷ്ട്രീയം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചര്‍ച്ചാ സംഗമം നടത്തി.

എ.പി.സി.ആര്‍. കേരള ചാപ്റ്റര്‍ സംസ്ഥാന സെക്രട്ടറി സാദിഖ് ഉളില്‍ ഉദ്ഘാടനം ചെയ്തു. പൗരന്മാരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങള്‍ കരിനിയമങ്ങളിലൂടെ അവരെ വേട്ടയാടുകയാണെന്ന് സാദിഖ് ഉള്ളിയില്‍ പറഞ്ഞു. യു. എ.പി.എ. അടക്കമുള്ള കരിനിയമങ്ങള്‍ ഭരണഘടനയുടെ അന്തഃസത്തയെ ഇല്ലാതാക്കുന്നതാണെന്ന് വിഷയമവതരിപ്പിച്ച ജസ്റ്റിഷ്യാ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. അമീന്‍ ഹസന്‍ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി പ്രമേയം അവതരിപ്പിച്ചു. സാമുഹിക രാഷ്ട്രീയ മനുഷ്യാവകാശ പൗരവകാശ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രോഗ്രാം കണ്‍വീനര്‍ ശാക്കിര്‍ അഹമ്മദ് സ്വാഗതവും, സക്കീര്‍ പുതുപള്ളി തെരുവ് നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top