Flash News

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി; ബിജെപി ബഹളം വെച്ച് ഇറങ്ങിപ്പോയി

November 30, 2019

5VZമുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ 169 പേര്‍ പിന്തുണച്ചു. ശിവസേന-56, എന്‍.സി.പി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെ 154 എം.എല്‍.എമാരാണ് മഹാവികാസ് അഘാഡിക്കുള്ളത്. ഇവരെ കൂടാതെ സ്വതന്ത്രരുടേത് ഉള്‍പ്പെടെ 15 എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ മഹാവികാസ് അഘാഡിക്ക് സാധിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്.

അശോക് ചവാനാണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സഭാ നടപടിക്രമങ്ങള്‍ക്കിടെ ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. തുടര്‍ന്ന് പ്രോടേം സ്പീക്കര്‍ ബിജെപി എംഎല്‍എമാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ശാസിച്ചു. ഇതോടെ ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top