തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ് നടത്തി അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേരും എസ്എഫ്ഐ പ്രവർത്തകരാണ്. അമൽ മുഹമ്മദ്, വിഘ്നേഷ്, അജ്മൽ, സുനിൽ, ശംഭു ടി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ എത്തിയത്. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന ‘എട്ടപ്പൻ’ എന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല.
പിടിയിലായവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേര്‍ക്കുള്ള ആക്രമണത്തിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജിലെ എം.എ. വിദ്യാര്‍ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ഏട്ടപ്പന്‍ മഹേഷ് എന്ന എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം.
നിതിന്റെ സുഹൃത്തായ സുദേവിനെയും ഇവര്‍ മര്‍ദിച്ചിരുന്നു. ആക്രമണത്തില്‍ നിതിന്റെ ഇടതുകൈയിലും മുഖത്തും സാരമായി പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെ ഏട്ടപ്പന്‍ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റല്‍ മുറിയില്‍ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply