Flash News

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറുടെ കൊലപാതകം; നാലു പേരെ അറസ്റ്റു ചെയ്തു; സമാന സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി

November 30, 2019

priyankareddy281119_cbbbഹൈദരാബാദ്: ഹൈദരാബാദിനടുത്ത ഷംഷാബാദില്‍ ഇരുപത്തിയാറ് വയസ്സുള്ള വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സൈബറാബാദ് പോലീസ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുന്ത ചെന്നകേശവുലു എന്നിവരാണ് പിടിയിലായത്. ഇവര്‍ എല്ലാവരും ട്രക്ക് ഡ്രൈവര്‍മാരാണെന്നും ഇവരെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ടെന്നും എന്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച രാത്രി പത്തരയോടെ ഷംഷാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയ്ക്കടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പ്രതികള്‍ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ യുവതി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ട്രക്കില്‍ കയറ്റി ഷാഡ്നഗറിലേക്ക് കൊണ്ടുപോയി. അവിടെ ദേശീയപാതയിലെ ഒരു അണ്ടര്‍പാസില്‍ വെച്ച് മൃതദേഹം കത്തിച്ചു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടെയാണ് വെറ്ററിനറി ഡോക്ടറെ കാണാതായത്. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അവര്‍ ഷംഷാബാദ് ടോള്‍ ബൂത്തില്‍ ബൈക്ക് നിര്‍ത്തി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ ക്യാബ് എടുത്തതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രാത്രി ഒന്‍പത് മണിയോടെ തിരിച്ചെത്തിയപ്പോള്‍ ഇരുചക്ര വാഹനം പഞ്ചറായതായി കണ്ടു. ബുധനാഴ്ച രാത്രി 9:15 നാണ് വെറ്ററിനറി ഡോക്ടര്‍ അവസാനമായി സഹോദരിയെ വിളിച്ചത്. ആ കോളിന്‍റെ ഓഡിയോ റെക്കോര്‍ഡിംഗില്‍ പഞ്ചറായ ടയര്‍ ശരിയാക്കിത്തരാമെന്ന് ആരോ വാഗ്ദാനം ചെയ്തതായും അവരുടെ അടുത്തുള്ള ചില ട്രക്ക് ഡ്രൈവര്‍മാര്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിനാല്‍ ഭയം തോന്നുന്നുവെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ വനിതാ വെറ്ററിനറി ഡോക്ടറുടെڔമൃതദേഹം കാണപ്പെട്ടത്. രാജ്യവ്യാപകമായി ക്രൂരമായ ഈ കൊലയെ ആളുകള്‍ അപലപിച്ചു. 2012ല്‍ ദില്ലിയില്‍ നടന്ന ‘നിര്‍ഭയ’ സംഭവത്തെ ഈ സംഭവം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

അതിനിടെ, ഷംഷാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു തുറന്ന സ്ഥലത്ത് മറ്റൊരു സ്ത്രീയെയും ഇതേ സാഹചര്യത്തില്‍ മരിച്ച നിലയില്‍ പോലീസ് കണ്ടെത്തി. വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് രണ്ടാമത്തെ സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തിയതെങ്കിലും രണ്ട് സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡോ.പ്രിയങ്ക റെഡ്ഡി ബലാത്സംഗം ചെയ്ത് കത്തിക്കപ്പെട്ടത് ‘സമാധാനപ്രിയരായ എമ്മു’കള്‍ക്ക് ഭൂരിപക്ഷമുള്ളയിടത്ത് : മഹിളാ കോണ്‍ഗ്രസിന്റെ രാക്ഷസ വിളിക്കെതിരെ മുസ്ലീങ്ങള്‍ രംഗത്ത്,പ്രതിഷേധത്തിനൊടുവില്‍ ട്വീറ്റ് പിന്‍വലിച്ചു

CA09DAAD-6077-45F2-9F6D-5AE3442A1CC5-1024x574ഹൈദരാബാദ് : ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവം നടന്നത് സമാധാന പ്രിയരായ എമ്മുകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്തെന്ന ട്വീറ്റുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തി് ‘പ്രിയങ്ക റെഡ്ഡി റേപ് ചെയ്ത് കൊല്ലപ്പെടുകയും, മൃതദേഹം കത്തിക്കപ്പെടുകയും ചെയ്തത്. ഷംഷാബാദ് എന്ന ഹൈദരാബാദിലെ ‘സമാധാന പ്രിയരായ എമ്മുകള്‍’ ഭൂരിപക്ഷമുള്ള പ്രദശത്താണ്. സ്‌കൂട്ടര്‍ പഞ്ചറായ അവരെ രക്ഷിക്കുന്നതിനു പകരം സമാധാനപ്രിയരായ രാക്ഷസന്മാര്‍ ഇങ്ങനെയാണ് പെരുമാറിയത് എന്നായിരുന്നു ട്വിറ്ററിലൂടെ ആന്ധ്രപ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രതികരിച്ചത്.

ട്വീറ്റിനെതിരെ മുസ്ലിം സമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ നിന്ന് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top