Flash News

വീട്ടുവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തി

December 1, 2019

New-Project-6-11കോട്ടയം: ഭാര്യയും ഭര്‍ത്താവുമായുള്ള വാക്കു തര്‍ക്കം മൂത്ത് ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മീനടം മാളികപ്പടിക്ക് സമീപം ശനിയാഴ്ച ഉച്ചക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മീനടം കണ്ണൊഴുക്കത്ത് ജോയി തോമസിന്റെ (52) ഭാര്യ സാറാമ്മയാണ് (എല്‍സി-49) കൊല്ലപ്പെട്ടത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഇയാളെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയി തോമസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.

വാക്കുതര്‍ക്കത്തിനൊടുവില്‍ സാറാമ്മയോട് തട്ടിക്കയറിയ ജോയി, കൈക്കോടാലി കൊണ്ട് ഇവരെ വെട്ടുകയായിരുന്നു. അടുക്കളയിലാണ് സാറാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ ജോയി അടുക്കളയില്‍ തന്നെയുണ്ടായിരുന്നു.

ഒരു കൈയില്‍ മൃതദേഹവും മറുകൈയില്‍ കൈക്കോടാലിയുമായി നിന്ന ജോയി ആരെയും അടുക്കാന്‍ സമ്മതിച്ചില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ ആദ്യം രണ്ട് പൊലീസുകാര്‍ എത്തിയെങ്കിലും ഇവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് കൂടുതല്‍ പൊലീസ് എത്തി നാട്ടുകാരും ചേര്‍ന്നാണ് രക്തത്തില്‍ കുളിച്ചുനിന്ന ജോയിയെ കീഴ്പ്പെടുത്തിയത്.

മാനസിക അസ്വാസ്ഥ്യമുള്ള ജോയി മദ്യത്തിന് അടിമയായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സയന്‍റിഫിക്ക് വിദഗ്ധരും എത്തിയിരുന്നു. സാറാമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരുടെ മൂത്ത മകള്‍ കൊച്ചിയില്‍ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയാണ്. ഇളയ മകള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പാമ്പാടി പൊലീസ് കേസെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top