Flash News

റഷ്യയില്‍ മഞ്ഞുറഞ്ഞ നദിയിലേക്ക് ബസ് വീണ് 19 പേര്‍ മരിച്ചു

December 1, 2019

Russia Busമോസ്കോ: സൈബീരിയയില്‍ പാലത്തില്‍ നിന്ന് മഞ്ഞുറഞ്ഞ നദിയിലേക്ക് ബസ് തെറിച്ചുവീണ് 19 പേര്‍ മരിച്ചു. 40 ലധികം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

കിഴക്കന്‍ സൈബീരിയയിലെ സബെകാല്‍സ്കി മേഖലയിലെ കുവെങ്ക നദിക്ക് കുറുകെയുള്ള പാലം കടക്കുമ്പോള്‍ ബസ്സിന്റെ ടയര്‍ പൊട്ടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ 19 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് സബെകാല്‍സ്കി മേഖലയിലെ ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് മെഡിക്കല്‍ ഹെലികോപ്റ്ററുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ അന്വേഷിക്കുന്ന റഷ്യയുടെ അന്വേഷണ സമിതി, ഗതാഗത സുരക്ഷാ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

റഷ്യയില്‍ റോഡപകടങ്ങള്‍ സാധാരണമാണ്. മിക്കപ്പോഴും മദ്യം, റോഡുകളുടെ മോശം അവസ്ഥ എന്നീ കാരണങ്ങളാല്‍ പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ റോഡപകട മരണങ്ങളുടെ എണ്ണം പ്രതിവര്‍ഷം 20,000 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Russia Bus1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top