Flash News

നാവികസേനയുടെ അഭിമാനമായി ആദ്യ വനിതാ പൈലറ്റ് ശിവാംഗി ഔദ്യോഗികമായി ചുമതലയേറ്റു

December 2, 2019

sivangiകൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി ഔദ്യോഗികമായി ചുമതലയേറ്റു. തിങ്കളാഴ്ച കൊച്ചി നേവല്‍ ബേസിലാണ് ഇതു സംബന്ധിച്ച ചടങ്ങുകൾ നടന്നത്. തൻെറ ജീവിതത്തിലെ സ്വപ്ന മുഹൂര്‍ത്തങ്ങളിലൊന്നാണിതെന്നും തനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണിതെന്നും ശിവാംഗി പറഞ്ഞു.

നാവിക സേനയുടെ ഡോര്‍ണിയര്‍ നിരീക്ഷണ വിമാനമാണ് ശിവാംഗി പറത്തുന്നതെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. ബിഹാറിലെ മുസാഫിർപൂർ സ്വദേശിനിയാണ് ശിവാംഗി. ഡിസംബര്‍ നാലിന് രാജ്യം നാവിക സേനാ ദിനം ആചരിക്കാനിരിക്കെയാണ് ശിവാംഗിയുടെ അഭിമാന നേട്ടം.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിക്കുന്ന ഡോര്‍ണിയര്‍ 228 വിമാനമാണ് ശിവാംഗി പറത്തുക. ഈ വിമാനം ഹ്രസ്വദൂര സമുദ്ര ദൗത്യങ്ങളിലാണ് ഉപയോഗിക്കുന്നത്. അഡ്വാന്‍സ്ഡ് നിരീക്ഷണ റഡാര്‍, ഇലക്ട്രോണിക് സെന്‍സര്‍, നെറ്റ്‌വര്‍ക്കിംഗ് തുടങ്ങി നിരവധി മികച്ച സവിശേഷതകള്‍ ഈ വിമാനത്തിനുണ്ട്. ഈ സവിശേഷതകളുടെ സഹായത്തോടെ ഈ വിമാനം ഇന്ത്യന്‍ കടല്‍ പ്രദേശം നിരീക്ഷിക്കും.

കുട്ടിക്കാലത്ത് താൻ പഠിച്ചിരുന്ന സ്കൂളിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനായി ഒരു മന്ത്രി ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയതോടെയാണ് പറക്കാനുള്ള ആഗ്രഹം തൻെറ മനസ്സിൽ ഉദിച്ചതെന്ന് ശിവാംഗി നേരത്തെ തന്നെ പറഞ്ഞിരുന്നു. 2018ൽ ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം.ടെക് പഠനം നടത്തുന്നതിനിടെയാണ് നേവിയിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്.

നേവിയുടെ വ്യോമയാന വിഭാഗത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാരായും ഒബ്‌സര്‍വര്‍മാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്.

നാവികസേനയ്ക്ക് മുമ്പ് വ്യോമസേനയിലെ വനിതാ പൈലറ്റുമാരും യുദ്ധവിമാനങ്ങള്‍ പറത്താന്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷം ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ഭാവ്‌ന കാന്ത് ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റായി. മിഗ് 21 വിമാനം പറത്തിയാണ് അവര്‍ അത് നേടിയത്. നേരത്തെ 2016 ല്‍ ഭാവ്ന കാന്ത്, അവ്‌നി ചതുര്‍വേദി, മോഹന സിംഗ് എന്നിവരെ ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റുമാരായി നിയമിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top