Flash News

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്; പ്രൊമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

December 2, 2019 , നിബു വെള്ളവന്താനം

IPC Family Conf - Promotionalഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18-ാമത് കുടുംബ സംഗമത്തിന്‍റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വെകുന്നേരം 5 മണിക്ക് ഐപിസി ഹെബ്രോണ്‍ ഡാളസ് സഭയില്‍ നടത്തപ്പെടും. പാസ്റ്റര്‍ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ പ്രതിനിധി ബ്രദര്‍ വിനോയി ജോര്‍ജ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റ ചാറ്റനൂഗ യോഗം ഏപ്രില്‍ 19 നും ഹൂസ്റ്റണ്‍ യോഗം ഏപ്രില്‍ 26 നും ചിക്കാഗോ പ്രമോഷന്‍ യോഗം മെയ് 3 നും നടത്തപ്പെടും.

2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യുട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫറന്‍സിന്‍റെ ചിന്താവിഷയം ‘അതിരുകളില്ലാത്ത ദര്‍ശനം’ എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.

കോണ്‍ഫറന്‍സിന്‍റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി. ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോഓര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് ( യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605 313 5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937 എന്ന ആക്സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

IPC Family Conf - Promotional Meeting -Dallas copy_1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top