Flash News

കിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് സുവിശേഷ മഹായോഗം ഡിസംബര്‍ 8 ഞായറാഴ്ച

December 3, 2019 , ജീമോന്‍ റാന്നി

CRF_2019_Dec8th_HoustonConventionNoticeഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ (സിആര്‍എഫ്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക വിന്‍റര്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഡിസംബര്‍ 8 ഞായറാഴ്ച വെകുന്നേരം 5:30 നു സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ (10502, Altonbury Ln, Houston, TX 77031) വെച്ചു നടത്തും.

പ്രൊഫ. എം.വൈ. യോഹന്നാന്‍ (റിട്ട പ്രിന്‍സിപ്പല്‍, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതും സഭാ വ്യത്യാസമന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സിആര്‍എഫ്. സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്‍റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.

മൂവാറ്റുപുഴ ഡെന്‍റ് കെയര്‍ ഡെന്‍റല്‍ ലാബ് ഡയറക്ടര്‍മാരായ സജു കുര്യാക്കോസും സാലി സജുവുമാണ് ദൈവവചന പ്രഘോഷണങ്ങള്‍ നല്‍കുന്നത്. പ്രൊഫ. എം.വൈ. യോഹന്നാന്‍ നല്‍കുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കുന്നതാണ്.

ഡിസംബര്‍ 7നു ഓസ്റ്റിനിലും കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. സിആര്‍എഫ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രൊഫ. യോഹന്നാന്‍ എല്ലാ ദിവസവും രാവിലെ 9 നും വെകുന്നേരം 6 നും (ഹൂസ്റ്റണ്‍ സമയം)) പവര്‍വിഷന്‍ ടിവിയില്‍ വചനസന്ദേശം നല്‍കുന്നു. പ്രസ്തുത സന്ദേശം യൂട്യൂബിലും (CRF Gospel Channel) www.crfgospel.org/tv യിലും ലഭ്യമാണ്. ഈ സന്ദേശം ഓഡിയോ രൂപത്തില്‍ നിങ്ങളുടെ വാട്സാപ്പില്‍ ലഭിക്കുവാന്‍ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് മാത്യു 832 987 2075.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top