Flash News

ഷോബി ഐസക്ക് ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ റീജിയണല്‍ കണ്‍വീനര്‍

December 4, 2019 , ഷോളി കുമ്പിളിവേലില്‍, ഫോമാ ന്യൂസ് ടീം

SHOBI ISSACന്യൂയോര്‍ക്ക്: 2020 ജൂലൈ 6-ാം തീയതി മുതല്‍ 10-ാം തീയതി വരെ അരങ്ങേറുന്ന ഫോമാ അന്താരാഷ്ട്ര റോയല്‍ ക്രൂയ്സ് കണ്‍വന്‍ഷന്‍റെ എമ്പയര്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായി ഷോബി ഐസക്കിനെ തിരഞ്ഞെടുത്തു. നവംബര്‍ 16-ാം ഞായറാഴ്ച വൈകിട്ട് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്ററന്‍റില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്‍റ് ഗോപിനാഥ കുറുപ്പിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളിവേലില്‍, ആശിഷ് ജോസഫ്, ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം തോമസ് മാത്യു, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ്, ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ തോമസ് കോശി, മുന്‍ ജോയിന്‍റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ജോസ് മലയില്‍, അഭിലാഷ് ജോര്‍ജ്, ജി.കെ നായര്‍, മാത്യു പി തോമസ്, മുന്‍ റീജിയണല്‍
വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും, ഫോമാ എമ്പയര്‍ റീജിയന്‍ സെക്രട്ടറിയുമായ ഷോബി ഐസക്കിനെ തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടന്നു ആര്‍. വി. പി ഗോപിനാഥ കുറുപ്പ് ആശംസകളറിയിച്ചുകൊണ്ടു പറഞ്ഞു.

ഷോബിയുടെ നേതൃത്വത്തിലുളള കണ്‍വന്‍ഷന്‍ ടീമിന്‍റെ പ്രവര്‍ത്തനം, ഈ റീജിയനില്‍ നിന്നും ഫോമായുടെ കണ്‍വന്‍ഷന്‍റെ വിജയത്തിന് വലിയ ഒരു മുതല്‍കൂട്ടായിരിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്‍റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അഭിനന്ദനങ്ങളോടെ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top