Flash News

പേൾ ഹാർബറിൽ വെടിവെയ്‌പ്പ്‌; സമ്മേളനത്തിനെത്തിയ ഇന്ത്യൻ വ്യോമസേനാ മേധാവിയും സംഘവും സുരക്ഷിതർ

December 5, 2019

web1_20191204-7995-CTY-PEARL-HARBOR-SHOOTINGലോസ് ആഞ്ചലസ്: ഹവായിയിലെ പേൾ ഹാർബറിലുള്ള അമേരിക്കൻ നാവിക കപ്പൽ നിർമ്മാണശാലയിൽ വെടിവെപ്പ്. ഒരു അമേരിക്കൻ നാവിക ഉദ്യോഗസ്ഥനാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെച്ചത്. മരിച്ച രണ്ട് പേരും സൈനികേതര ജീവനക്കാ‌രാണ്. വെടിവെച്ച ശേഷം  അക്രമി ജീവനൊടുക്കി.  പ്രാദേശിക സമയം ഉച്ചക്ക് 2.30-ഓടെയാണ് വെടിവെപ്പുണ്ടായത്.

പേൾ ഹാർബറിൽ അക്രമം നടക്കുന്നതിനിടെ, ഇന്ത്യൻ വ്യോമസേനാ മേധാവി രാകേഷ് കുമാർ സിംഗ് ബദൗരിയയും സംഘവും സ്ഥലത്തുണ്ടായിരുന്നു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി പ്രമുഖ രാജ്യങ്ങളിലെ വ്യോമസേനാ മേധാവികളുടെ സമ്മിറ്റിൽ പങ്കെടുക്കാനായാണ് വ്യോമസേനാ മേധാവിയും സംഘവും പേൾഹാർബറിൽ എത്തിയത്.

യുഎസ് സൈനിക താവളത്തിലുള്ള  എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബദൗരിയയും സംഘവും  സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. ആക്രമണം നടന്നതിന് അകലെയുള്ള സ്ഥലത്താണ് ഇന്ത്യൻ സംഘം.

pearl harbour(1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top