Flash News

“ആരാച്ചാരാകാന്‍ ഞാന്‍ റെഡി, അങ്ങനെയെങ്കിലും നിര്‍ഭയയ്ക്ക് നീതി കിട്ടട്ടെ”; രാഷ്ട്രപതിയ്ക്ക് ഷിംല സ്വദേശിയുടെ കത്ത്

December 5, 2019

0_19ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരാച്ചാരാകാന്‍ തയ്യാറായി രാഷ്ട്രപതിയ്ക്ക് ഒരാളുടെ കത്ത്. ഷിംല സ്വദേശി രവികുമാറാണ് തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതിയത്. അതുവഴി ആ പെണ്‍കുട്ടിയ്ക്ക് ആത്മശാന്തി കിട്ടട്ടെയെന്നും രവികുമാര്‍ പറയുന്നു.

ഹൈദരാബാദില്‍ യുവതി, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ഭയ കേസില്‍ വധശിക്ഷ നീളുന്നത് ചര്‍ച്ചയായത്. കല്‍ബുര്‍ഗിയിലും രാജസ്ഥാനിലും യുവതികള്‍ സമാന രീതിയില്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധം ഉച്ചസ്ഥായിലായി. ഈ സാഹചര്യത്തിലാണ് നിര്‍ഭയക്കേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റുമെന്നുള്ള സൂചന വന്നത്. എന്നാല്‍ ആരാച്ചാരില്ലെന്ന വാര്‍ത്തയും അതിനോടൊപ്പം പ്രചരിച്ചു.

ഈ സാഹചര്യമാണ് ജയില്‍ അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ബ്ലാക്ക് വാറണ്ട് വരാം. അതുകൊണ്ടുതന്നെ ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് തീഹാര്‍ ജയില്‍ അധികൃതര്‍.

Delhi-gang-rape-accused-630_1മുകേഷ് സിംഗ്, പവന്‍, അക്ഷയ്, വിനയ് ശര്‍മ്മ എന്നീ പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഇതില്‍ വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ് ഗവര്‍ണര്‍ തള്ളിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശ ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കും.

നിലവില്‍ ശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമേ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളൂ. മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. മുകേഷ്, പവന്‍, അക്ഷയ് എന്നീ പ്രതികളാണ് ദയാഹര്‍ജി സമര്‍പ്പിക്കാത്തത്. ഇവര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണോയെന്ന് കോടതി തീരുമാനിക്കും.

572321-183613391021098624687518654456382nവധശിക്ഷ നടപ്പാക്കാനായി സ്ഥിരമായി ഒരാളെ നിയമിക്കാനാകില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. രാജ്യത്തെ അവസാനത്തെ ആരാച്ചാര്‍ യു.പിയില്‍ നിന്നുള്ള വ്യക്തിയാണ്. ഇയാളുടെ ഗ്രാമത്തിലും തീഹാര്‍ ജയില്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയാണ് തീഹാര്‍ ജയിലില്‍ അവസാനമായി നടപ്പിലാക്കിയത്. അന്ന് ജയില്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ തന്നെയാണ് ആരാച്ചാരായത്.

പൂര്‍ണമാനസിക ആരോഗ്യമുള്ള ഒരാളെയാണ് ഇതിന് നിയോഗിക്കേണ്ടത്. അല്ലെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് ഇത് നിര്‍വഹിക്കാം. ഈ സാഹചര്യത്തിലാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് പറഞ്ഞ് രവി കുമാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top